കണ്ണൂർ : കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ വാഗമണ്‍ വിനോദയാത്ര സംഘടിപ്പിക്കുന്നു. വാഗമണ്‍, ഇല്ലിക്കല്‍ കല്ല്, ഇലവീഴാ പൂഞ്ചിറ എന്നിവയാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി ആറിന് വൈകീട്ട് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് ഫെബ്രുവരി ഒന്‍പതിന് പുലര്‍ച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. കൂടാതെ ഫെബ്രുവരി ഒന്നിന് നിലമ്പൂര്‍ - മിനി ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്കും ഫെബ്രുവരി രണ്ടിന് തിരുനാവായ കുംഭമേള യാത്രയും സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9495403062 നമ്പറില്‍ ബന്ധപ്പെടാം.
Ksrtc




.jpeg)






.jpeg)
























