കണ്ണൂർ : നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂരിന് കീഴിലുള്ള വിവിധ ആയുര്‍വേദ / ഹോമിയോ സ്ഥാപനങ്ങളിലേക്ക് പിജി മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി), മെയില്‍ ആയുര്‍വേദ തെറാപിസ്റ്റ്, ഫിസിയോ തെറാപ്പി അസിസ്റ്റന്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (നഴ്‌സ്), എം പി ഡബ്ല്യു (പഞ്ചകര്‍മ അസിസ്റ്റന്റ്), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫാര്‍മസിസ്റ്റ് (ഹോമിയോപ്പതി) തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകള്‍ ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ ബി ബ്ലോക്ക് രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണൽ ആയുഷ് മിഷന്റെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം https://www.nam.kerala.gov.in/careers ല്‍ ലഭിക്കും. ഫോണ്‍: 0497 2944145
Applynow




.jpeg)






.jpeg)
























