വെള്ളമുണ്ട: ഒഴുക്കൻമൂല സെൻ്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാ ശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 4.45 ന് ആഘോഷമായ കുർബാന , നൊവേന എന്നിവക്ക് മുൻ വികാരിമാരായ ഫാ: വിൻസൻ്റ് താമരശ്ശേരി, ഫാ തോമസ് ചേറ്റാനിയിൽ, ഫാ. സെബാസ്റ്റ്യൻ എലവനാപ്പാറ എന്നിവർ കാർമ്മികത്വം വഹിക്കും.
രാത്രി ഏഴ് മണിക്ക്ഇടവക സമൂഹത്തിൻ്റെയും കുട്ടികളുടെയും കലാപരിപാടികൾ നടക്കും.
ജനുവരി 31 -ന്ശനിയാഴ്ച വൈകുന്നേരം 4.45 ന് ആഘോഷമായ തിരുനാൾ കുർബാനക്കും നൊവേനക്കും ഫാ. നിഖിൽ ചവരനാൽ, ഫാ.ടോണി ഏലംകുന്നേൽ, ഫാ. മനോജ് കാക്കോനാൽ എന്നിവർ കാർമ്മികത്വം വഹിക്കും. തുടർന്ന് പന്തച്ചാൽ പ്രദേശത്തേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണമുണ്ടാകും.
പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി ഒന്നിന് ഞായറാഴ്ച രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജോസ് കളപ്പുരക്കൽ കാർമ്മികനാകും.12.30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. ഉച്ചക്ക് രണ്ട് മണിക്ക് കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും.
Vellamunda















.jpeg)





















