9 ബജറ്റുകള്‍, 9 സാരികള്‍: ചര്‍ച്ചയായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ദിന വസ്ത്രധാരണം

9 ബജറ്റുകള്‍, 9 സാരികള്‍: ചര്‍ച്ചയായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ദിന വസ്ത്രധാരണം
Feb 1, 2026 02:25 PM | By Remya Raveendran

ഡൽഹി :    കേന്ദ്രബജറ്റ് അല്‍പസമയത്തിനകം ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. കേന്ദ്ര മന്ത്രിസഭാ യോഗം ബജറ്റിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. തുടര്‍ച്ചയായ ഒന്‍പതാമത്തെ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഈ വര്‍ഷങ്ങളിലെല്ലാം ബജറ്റ് ദിനത്തില്‍ അവര്‍ ധരിക്കുന്ന വസ്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വ്യത്യസ്തമായ എംബ്രോയ്ഡറിയിലുള്ള, നിറങ്ങളിലുള്ള അവരുടെ സാരികളോരോന്നും പറഞ്ഞ് വ്യത്യസ്തമായ കഥകളാണ്.

ഇക്കുറി തമിഴ്‌നാടിന്റെ പരമ്പരാഗത നെയ്ത്ത് പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് കാഞ്ചീപുരം സാരിയാണ് നിര്‍മല ധരിച്ചത്. മെറൂണ്‍ കാഞ്ചീപുരം സാരിയാണ് നിര്‍മലാ സീതാരാമന്‍ ധരിച്ചത്. വ്യത്യസ്ത ബോര്‍ഡറും ലളിതമായ സ്വര്‍ണ നിറത്തിലുള്ള ഡിസൈനുമാണ് സാരിയില്‍ ഉള്ളത്. കോഫി ബ്രൗണ്‍ കസവുമുള്ള സാരിയാണ് ( കട്ടം – കള്ളി ) ഇത്. തമിഴ്‌നാട്ടുകാരിയാണ് നിര്‍മ്മല എന്നത് കൊണ്ട് തന്നെ തമിഴ്‌നാടിന്റെ തനത് കാഞ്ചീപുരം സാരിയില്‍ എത്തിയതും കൗതുകമായി.2025 – 2026 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ബിഹാറിലെ പ്രശസ്തമായ മധുബനി ചിത്രകല ഡിസൈന്‍ ചെയ്ത സാരിയാണ്. പത്മശ്രീ ജേതാവ് ദുലാരി ദേവിയാണ് നിര്‍മലയ്ക്കായി ഈ സാരി തയാറാക്കിയത്. മത്സ്യ മാതൃകയിലുള്ള എംബ്രോയിഡറി വര്‍ക്കാണ് സാരിയിലുണ്ടായിരുന്നത്. ഒപ്പം കസവ് ബോര്‍ഡററും.2024ലെ ബജറ്റില്‍ പര്‍പ്പിള്‍ ബോര്‍ഡറുള്ള വെള്ള സില്‍ക്ക് സാരിയാണ് അവര്‍ തിരഞ്ഞെടുത്തത്. പര്‍പ്പിളിനൊപ്പം ഗോള്‍ഡര്‍ ബോര്‍ഡറും സാരിക്ക് എടുപ്പ് ഏകി.

2024ല്‍, പശ്ചിമ ബംഗാളില്‍ നിന്നുള്ള കരകൗശലമായ കാന്ത എംബ്രോയിഡറി കൊണ്ട് അലങ്കരിച്ച നീല ടസാര്‍ സില്‍ക്ക് സാരിയാണ് ധനമന്ത്രി ധരിച്ചത്.2023ല്‍ ബജറ്റ് അവതരിപ്പിക്കാനെത്തിയപ്പോള്‍ ചുവന്ന പട്ടുസാരിയായിരുന്നു അവര്‍ തിരഞ്ഞെടുത്തത്. ര്‍ണാടകയിലെ ധാര്‍വാഡ് മേഖലയില്‍ നിന്നുള്ള കസൂട്ടി എംബ്രോയ്ഡറിയാണ് കറുത്ത ക്ഷേത്രത്തിന്റെ രൂപരേഖയിലുള്ള ബോര്‍ഡറുകള്‍ സൂചിപ്പിക്കുന്നത്

ഒഡീഷയുടെ കൈത്തറി പാരമ്പര്യത്തോടുള്ള ആദരസൂചകമായി മറൂണിന്റെയും സ്വര്‍ണ്ണത്തിന്റെയും ബോര്‍ഡറുകളുള്ള ബ്രൗണ്‍ ബോംകായ് സാരിയാണ് അവര്‍ 2022ല്‍ ബജറ്റ് അവതരണവേളയില്‍ ധരിച്ചത്. വെളുത്ത ബോര്‍ഡറാണ് സാരിക്കുണ്ടായിരുന്നത്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ബോംകായ് ഗ്രാമത്തിലാണ് ബോംകായ് സാരികള്‍ നിര്‍മ്മിക്കുന്നത്.2021ല്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ചുവപ്പ്, ഓഫ് വൈറ്റ് കോമ്പിനേഷനിലുള്ള പോച്ചംപള്ളി സാരിയാണ് നിര്‍മല ഉപയോഗിച്ചത്. കൈകൊണ്ട് നെയ്ത സാരിയില്‍ ഇക്കാറ്റ് ഡിസൈന്‍.2020ലെ ബജറ്റിനായി നീല ബോര്‍ഡറുള്ള മഞ്ഞ സില്‍ക്ക് സാരിയായിരുന്നു മന്ത്രി ധരിച്ചിരുന്നത്.2019ലെ തന്റെ ആദ്യ ബജറ്റ് അവതരണ വേളയില്‍ പിങ്ക് മംഗള്‍ഗിരി സാരി സാരിയാണ് ധരിച്ചത്.




Budjetpresentation

Next TV

Related Stories
കൂത്തുപറമ്പ് പുറക്കളത്ത്  ബൈക്ക് ഷോറൂമിലേക്ക് കാട്ടുപോത്ത്  പാഞ്ഞു കയറി ഗ്ലാസും ഫർണിച്ചറുകളും തകർത്തു

Feb 1, 2026 03:36 PM

കൂത്തുപറമ്പ് പുറക്കളത്ത് ബൈക്ക് ഷോറൂമിലേക്ക് കാട്ടുപോത്ത് പാഞ്ഞു കയറി ഗ്ലാസും ഫർണിച്ചറുകളും തകർത്തു

കൂത്തുപറമ്പ് പുറക്കളത്ത് ബൈക്ക് ഷോറൂമിലേക്ക് കാട്ടുപോത്ത് പാഞ്ഞു കയറി ഗ്ലാസും ഫർണിച്ചറുകളും...

Read More >>
‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച് പ്രധാനമന്ത്രി

Feb 1, 2026 03:15 PM

‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച് പ്രധാനമന്ത്രി

‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച്...

Read More >>
വി കുഞ്ഞികൃഷ്ണനുയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് കെ കെ രാഗേഷ്

Feb 1, 2026 03:03 PM

വി കുഞ്ഞികൃഷ്ണനുയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് കെ കെ രാഗേഷ്

വി കുഞ്ഞികൃഷ്ണനുയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് കെ കെ...

Read More >>
കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് അപൂര്‍വ ധാതു ഇടനാഴി;അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും

Feb 1, 2026 02:56 PM

കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് അപൂര്‍വ ധാതു ഇടനാഴി;അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും

കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് അപൂര്‍വ ധാതു ഇടനാഴി;അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില...

Read More >>
‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍ ബ്രിട്ടാസ്

Feb 1, 2026 02:36 PM

‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍ ബ്രിട്ടാസ്

‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍...

Read More >>
കിണറ്റില്‍ വീണ മലാനെ വനപാലകര്‍ രക്ഷപ്പെടുത്തി

Feb 1, 2026 02:11 PM

കിണറ്റില്‍ വീണ മലാനെ വനപാലകര്‍ രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ മലാനെ വനപാലകര്‍...

Read More >>
Top Stories










News Roundup