ഡൽഹി : കേന്ദ്ര ബജറ്റില്‍ കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് അപൂര്‍വ ധാതു ഇടനാഴി, ധാതുക്കളുടെ ഖനനത്തിനും ഗവേഷണത്തിനും സഹായം നല്‍കും,പദ്ധതി പ്രഖ്യാപിച്ച് മന്ത്രി നിര്‍മല സീതാരാമന്‍.കേരളത്തിന് അതിവേഗ റെയില്‍ ഇല്ല, രാജ്യത്ത് 7 അതിവേഗ റെയില്‍ ഇടനാഴികള്‍.
കേരളത്തില്‍ ഉള്‍പ്പെടെ കടലാമ പരിപാലന പദ്ധതി
അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും
ആയുര്‍വേദ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും, ആയുര്‍വേദത്തിന് മൂന്ന് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
സൂക്ഷ്മ. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് കൈത്താങ്ങ്, ടങഋ വളര്‍ച്ചാ ഫണ്ടിലേക്ക് 10,000 കോടി
ഹിമാചല്‍, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങള്‍ക്ക് മലയോര തീവണ്ടി
വാഹനാപകട നഷ്ടപരിഹാര തുകക്ക് നികുതിയില്ല
വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും
വിദേശയാത്രയുടെ ടിസിഎസ് 5 ല്‍ നിന്ന് രണ്ടു ശതമാനമാക്കി
മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് അഞ്ചില്‍ നിന്ന് രണ്ട് ശതമാനമാക്കി.പരിശോധക്കുശേഷവും റിട്ടേണ്‍ വിവരങ്ങള്‍ പുതുക്കാം
വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷ
കായിക മേഖലയില്‍ വന്‍ മാറ്റങ്ങള്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. കായിക മേഖലയ്ക്കായി ഖേലോ ഇന്ത്യ മിഷന്‍
സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി
2026 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി നിയമം നടപ്പാക്കും
നികുതി നിയമങ്ങള്‍ ലഘൂകരിക്കും
ജൂലൈ 31വരെ ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കാം
വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതല്‍ നികുതിയുണ്ടാകില്ല
കര്‍ഷകര്‍ക്കായി ഭാരത് വിസ്താര്‍ സ്ഥാപിക്കും, മള്‍ട്ടി ലിം?ഗ്വല്‍ അ?ഗ്രികള്‍ച്ചറല്‍ പോര്‍ട്ടല്‍ ലിങ്ക്ഡ് സ്റ്റാക്ക്
കര്‍ഷകര്‍ക്ക് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനടക്കം സഹായം
2026 ഓടെ ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കും
ശാരീരിക വൈകല്യമുള്ളവര്‍ക്കായി ദിവ്യാംഗന്‍ കൗശല്‍ യോജന. കൂടുതല്‍ കൃത്രിമ അവയവ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കും
വനിതാ സംരംഭകര്‍ക്കായി ഷീ മാര്‍ട്ട് പദ്ധതി
ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങള്‍ക്ക് സഹായം
വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാന്‍ ആധുനിക സൗകര്യങ്ങളടക്കമുള്ള സഹായം
എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കും
ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്‌ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോര്‍ക്കും
ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷി മാര്‍ട്ടുകള്‍ (സെല്‍ഫ് ഹെല്‍പ് എന്റര്‍പ്രണര്‍-SHE)
തേങ്ങ കര്‍ഷകര്‍ക്ക് പ്രോത്സാഹനം: കോക്കനട്ട് പ്രോമോഷന്‍ സ്‌കീം. ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകും
പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്പാദനമില്ലാത്ത തെങ്ങുകള്‍ മാറ്റി പുതിയത് നടാന്‍ പ്രോത്സാഹനം
ഇന്ത്യന്‍ കശുവണ്ടിയും തേങ്ങയും ആ?ഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സഹായം
മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ 500 സംഭരണികള്‍ കേന്ദ്രീകരിച്ച്പദ്ധതി
ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് ഞാഴിലവസരം വര്‍ധിപ്പിക്കും
നാളികേര ഉത്പാദന വര്‍ധനവിന് പദ്ധതി
2030ഓടെ കശുവണ്ടി, കൊക്കോ പ്രീമിയം ഉത്പന്നങ്ങള്‍
ഇന്ത്യയിലെ അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിങ് മേഖലയ്ക്കായി പ്രത്യേക പദ്ധതി. 2030ഓടെ 2 മില്യണ്‍ പ്രൊഫഷണലുകളെ ആവശ്യമുള്ള മേഖല.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജിക്ക് ഇതിനായി പിന്തുണ നല്‍കും
എവിജിസി കണ്ടന്റ് ക്രിയേറ്റര്‍ ലാബുകള്‍ 15000 സെക്കന്‍ഡറി സ്‌കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സ്ഥാപിക്കും
സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്റായി നല്‍കും
പുതിയ അക്കാദമിക് സെന്ററുകള്‍ സ്ഥാപിക്കും
5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും
വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി
വിദേശ സ്വത്ത് വെളിപ്പെടുത്താന്‍ ആറു മാസം വരെ സമയം
ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും
17 കാന്‍സര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇതോടെ കാന്‍സര്‍ മരുന്നുകളുടെ വില കുറയും.
മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും. ഇത്തരം ഉപകരണങ്ങളുടെ വിലയും കുറയും
ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്‌സ് ഹോളിഡേ
ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് ടാക്‌സ് ഹോളിഡേ പ്രഖ്യാപിച്ചത്
ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല.
ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും.
Kendrabudjet








































