കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി
Feb 7, 2026 08:32 PM | By sukanya

തലശ്ശേരി: കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപന നടത്താൻ ശ്രമിച്ച ഏഴംഗ സംഘത്തെ വനപാലകരും ഫോറസ്റ്റ് വിജിലൻസും ചേർന്ന് പിടികൂടി. കൊട്ടിയൂർ റേഞ്ച് ഓഫീസർ നിതിൻ രാജ് ടി.യുടെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ ഫോറസ്റ്റ് വിജിലൻസ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ഫോറെസ്റ്റ് ഇൻ്റലിജൻസിൻ്റെ രഹസ്യ വിവര പ്രകാരം കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ്.വൈശാഖ് IFS ൻ്റെ നിർദേശത്തിൽ തലശ്ശേരി താലൂക്കിലെ കതിരൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ആദ്യഘട്ടത്തിൽ കതിരൂരിൽ വെച്ച് എരുവട്ടി സ്വദേശി അശ്വിൻ എൻ, ചെറുവാഞ്ചേരി സ്വദേശികളായ സന്ദീഷ് പി. എം, ബാലൻ സി എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും കടുവയുടെ തോലും പല്ലുകളും നഖങ്ങളും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള പ്രതികൾ പിടിയിലായത്. കല്ലിക്കണ്ടി സ്വദേശി ശരത് കെ. കെ, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരിയിൽ നിന്നും വിതുൽ വി. കെ, മലാൽ സ്വദേശി രഖിൽ ടി. പി എന്നിവരെയും അന്വേഷണ സംഘം പിടികൂടി.

കടുവയുടെ ശരീരഭാഗങ്ങൾ കടത്താൻ ഉപയോഗിച്ച ഇന്നോവ കാർ പിടിച്ചെടുത്തു. കൊട്ടിയൂർ റേഞ്ച് ഓഫീസർ നിതിൻ രാജ്, കണ്ണൂർ വിജിലൻസ് റേഞ്ച് ഓഫീസർ വി. ജയപ്രകാശ്, തോലമ്പ്ര സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രമ്യ കെ. കെ, വിപീഷ് ബി. സി, കണ്ണൂർ ഫോറസ്റ്റ് വിജിലൻസ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുകേഷ് കെ. പി, ഷിനിൽ സി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ വിജിലൻസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീമതി ഷജ്ന,ആറളം വൈൽഡ് ലൈഫ് വാർഡൻ വി രതീശൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.അറസ്റ്റിലായ പ്രതികളെ തലശ്ശേരി ജെ.എഫ്.സി.എം (JFCM) കോടതിയിൽ ഹാജരാക്കി.

Seven-member gang caught in Kathirur

Next TV

Related Stories
പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

Feb 7, 2026 09:04 PM

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ...

Read More >>
വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി

Feb 7, 2026 05:25 PM

വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി

വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ...

Read More >>
ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം സംഘടിപ്പിച്ചു

Feb 7, 2026 03:47 PM

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം സംഘടിപ്പിച്ചു

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം...

Read More >>
നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

Feb 7, 2026 03:09 PM

നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി...

Read More >>
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം

Feb 7, 2026 02:58 PM

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ...

Read More >>
ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം പ്രേമൻ ഇല്ലത്തിന്

Feb 7, 2026 02:50 PM

ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം പ്രേമൻ ഇല്ലത്തിന്

ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം പ്രേമൻ...

Read More >>
Top Stories

News Roundup

GCC News