കൊട്ടിയൂർ : വീട്ടുമുറ്റത്ത് നിർത്തിയിട്ട KL 58Y4629 ഹോണ്ട സ്കൂട്ടി മോഷണം പോയതായി പരാതി.കൊട്ടിയൂർ വെങ്ങലോടിയിലെ മണ്ണൂർ ജിതേഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടിയാണ് മോഷണം പോയത്. ഇന്നലെ രാത്രി 9 30 വരെ സ്കൂട്ടി മുറ്റത്ത് ഉണ്ടായതായും രാവിലെ നോക്കിയപ്പോൾ കണ്ടില്ലെന്നും ജിതേഷ് പറഞ്ഞു. വീടിന്റെ ഗേറ്റ് അടച്ചിരുന്നില്ല കൂടാതെ പോർച്ചിൽ കാറും ഉണ്ടായിരുന്നു . കഴിഞ്ഞ ദിവസമാണ് ജിതേഷ് സെക്കൻഡ്ഹാൻഡ് സ്കൂട്ടി വാങ്ങിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേളകം പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kottuliyoorschootty
















.jpeg)




















