മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു
Feb 25, 2026 03:05 PM | By Remya Raveendran

തിരുവനന്തപുരം :    മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു. 101 വയസായിരുന്നു. ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് 1.55നാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കർഷക പ്രക്ഷോഭങ്ങളിലൂടെ ജനകീയനായ നേതാവായിരുന്നു. 1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.

അണുബാധയ്ക്ക് പുറമെ വൃക്കസംബന്ധമായ തകരാറുകളും സംഭവിച്ചിരുന്നു. ഈ മാസം ഒന്നാംതീയതി മുതൽ ചെന്നൈയിലെ രാജീവ് ​ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആശുപത്രിയിൽ അദേഹത്തെ സന്ദർശിച്ചിരുന്നു. 15-ാം വയസിൽ കമ്യൂണിസ്റ്റ് പാർടി അം​ഗമായ നല്ലകണ്ണ് ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായിരുന്നു.തമിഴ്‌നാട് സർക്കാരിന്റെ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നല്ലകണ്ണിനെ തേടിയെത്തിയിട്ടുണ്ട്. അടുത്തിടെ ലഭിച്ച തമിഴ്‌നാട് സർക്കാരിന്റെ 10 ലക്ഷം രൂപയുടെ പുരസ്‌കാരം 5000 രൂപ കൂടി ചേർത്ത് തിരികെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. തമിഴ്‌നാട് സർക്കാർ നൽകിയ വീട് സൗജന്യമായി വേണ്ടെന്ന് പറഞ്ഞ് വാടക നൽകിയിരുന്നു. 1999ൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.

Rnallakannudeath

Next TV

Related Stories
കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന്  പരിക്കേറ്റു

Feb 25, 2026 04:03 PM

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന് ...

Read More >>
വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചു

Feb 25, 2026 03:23 PM

വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചു

വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല...

Read More >>
കൊട്ടിയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷണം പോയി

Feb 25, 2026 02:41 PM

കൊട്ടിയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷണം പോയി

കൊട്ടിയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷണം...

Read More >>
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്ന കാര്യം സിപിഐഎം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

Feb 25, 2026 02:30 PM

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്ന കാര്യം സിപിഐഎം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്ന കാര്യം സിപിഐഎം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എംവി...

Read More >>
ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27 ന് തുടങ്ങും

Feb 25, 2026 02:21 PM

ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27 ന് തുടങ്ങും

ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27 ന്...

Read More >>
‘എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല’; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Feb 25, 2026 02:14 PM

‘എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല’; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

‘എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല’; കേന്ദ്രത്തിന് ഹൈക്കോടതിയുടെ...

Read More >>
Top Stories

News Roundup

GCC News