രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ അതിജീവിതയെ വാട്സാപ്പ് കോളിലൂടെ ബന്ധപ്പെട്ട് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിനെത്തുടർന്നാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. നോട്ടീസ് പ്രകാരം രാഹുലോ അദ്ദേഹത്തിന്റെ അഭിഭാഷകനോ ഇന്ന് കോടതിയിൽ ഹാജരാകേണ്ടതുണ്ട്.
സാക്ഷികളെയോ അതിജീവിതയെയോ സ്വാധീനിക്കാനോ ബന്ധപ്പെടാനോ പാടില്ലെന്ന കർശന വ്യവസ്ഥകളോടെയാണ് നേരത്തെ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഈ മാസം 17-ന് രാഹുൽ തന്നെ ഫോണിൽ വിളിച്ചതായി അതിജീവിത പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതി ഗൗരവകരമായ ജാമ്യലംഘനമായാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്. കോടതി അപേക്ഷ അംഗീകരിച്ചാൽ രാഹുലിന്റെ ജാമ്യം റദ്ദാക്കപ്പെടുകയും അദ്ദേഹം വീണ്ടും നിയമനടപടികൾ നേരിട്ട് ജയിലിലാകുകയും ചെയ്യും.
rahulmankoottam

.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)





















