തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ മൂന്നാം മുറ പ്രയോഗിച്ച് നാല് പൊലീസുകാർക്ക് സസ്പെൻഷൻ. മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ മർദ്ദിച്ചതിനാണ് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബൈക്ക് മോഷണ കേസിൽ അറസ്റ്റിലായ പ്രതി ജിനുവിനെ മർദ്ദിച്ചുവെന്ന് ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് മർദ്ദിച്ചത്. സെല്ലിൽ കിടന്ന പ്രതിയുടെ മുടി പിടിച്ച് വലിച്ചതിനാണ് ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. സിസിടിവി പരിശോധിയിലാണ് സെല്ലിലെ മർദ്ദനം പുറത്തുവന്നത്. കൊച്ചിയിൽ പിടികൂടിയ പ്രതിയെ തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്തതായി കാണിച്ചതിന് ഫോർട്ട് പൊലീസിലെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല അന്വേഷണത്തിനും സിറ്റി പൊലീസ് കമ്മീഷണ ഉത്തരവിട്ടു.
തിരുവനന്തപുരത്ത് ഒരു ഹോട്ടലിന് മുന്നിൽ വച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് ഫോർട്ട് പൊലീസ് പ്രതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സ്ഥിരം ബൈക്ക് മോഷ്ടാവായ ജിനു ബേബിയെ തിരിച്ചറിഞ്ഞത്. ഫോർട്ട് പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഡാൻസാഫ് സംഘം ജിനുവിനെ പിടികൂടി സെൻട്രൽ പൊലീസിന് കൈമാറി. ഇതിനിടെ ഉണ്ണിയെന്ന കൂട്ടിപ്രതിയെും സഹായിയായിരുന്ന പ്രായപൂർത്തിയാകാത്തെ മറ്റൊരു കുട്ടിയെയും ഫോർട്ട് പൊലിസ് കസ്റ്റഡിലെടുത്തത്. കൊച്ചിയിൽ നിന്നും ജിനുവിനെ ഫോർട്ട് പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചു. ബൈക്ക് പൊളിച്ചുവിട്ടുവെന്നാണ് മൊഴി. മോഷണ നടത്തിയത് തെളിഞ്ഞതോടെ പ്രായപൂർത്തിയാകാത്തയാളെ ഒഴിവാക്കി ജിനുവിനെയും ഉണ്ണിയെയും കഴിഞ്ഞ ശനിയാഴ്ച റിമാൻഡ് ചെയ്തു. ഇനിയെ രണ്ടുപേരെയും വൈദ്യപരിശോധന നടത്തി. ജിനുവിൻെറ ഷോള്‍ഡറിന് വേദനയുണ്ടെന്ന് അറിയിച്ചിരുന്നു. ജില്ലാ ജയിലെത്തിപ്പോള്‍ തന്നെ ജിനുവിന്‍റെ ആരോഗ്യനിലവഷളായി. ജനൽ ആശുപത്രിയിലും മെഡിക്കൽ കോളജിലേക്ക് മാറ്റി തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി. മർദ്ദനത്തിൽ ജിനുവിന്‍റെ വൃക്കകളുടെ പ്രവർത്തനം തകറിലായി. കൈക്കും ഗുരുതരപരിക്കേറ്റിട്ടുണ്ട്. കൈയിൽ ശസ്ത്രക്രിയ നടത്തിയ ജിനു തീവ്രപരിചണവിഭാഗത്തിലും കൂട്ടുപ്രതിയായ ഉണ്ണി വാർഡിൽ ചികിത്സയിലുമാണ്.
Policeofficerssuspended






































