കണ്ണൂർ : കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ശിശുസംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന കുട്ടികളെ താല്‍ക്കാലികമായി വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിച്ച് വളര്‍ത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
35 വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍, കുട്ടികളില്ലാത്ത ദമ്പതികള്‍, കുട്ടികളുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മാനദണ്ഡ പ്രകാരം അനുയോജ്യമെന്ന് ബോധ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക് കൗണ്‍സിലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയ്ക്കും അവസരം ഒരുക്കും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 17 ന് വൈകീട്ട് അഞ്ചുമണിക്കകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, രണ്ടാം നില, റൂം നമ്പര്‍ എസ് ആറ്, തലശ്ശേരി-670101 എന്ന വിലാസത്തില്‍ അപേക്ഷ, തിരിച്ചറിയല്‍ രേഖ എന്നിവ സമര്‍പ്പിക്കണം. ഫോണ്‍: 0490-2967199, 8304053543
Applynow

.jpeg)

.png)
.jpeg)
.jpg)

.jpeg)

.png)
.jpeg)

.jpg)






















