കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ കണ്ണൂർ ജില്ലാ നോഡൽ ഓഫീസിലേക്ക് ക്ഷീരജാലകം പ്രമോട്ടറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഹയർസെക്കൻഡറി / ഡിപ്ലോമയോടൊപ്പം കമ്പ്യൂട്ടർ സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നതിൽ പരിജ്ഞാനമുള്ള 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ സഹിതം കണ്ണൂർ ജില്ലാ നോഡൽ ഓഫീസർ/ ക്വാളിറ്റി കൺട്രോൾ ഓഫീസർ, ക്ഷീരവികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, എഫ് ബ്ലോക്ക്, കണ്ണൂർ - 670002 എന്ന വിലാസത്തിൽ മാർച്ച് ആറിന് വൈകീട്ട് അഞ്ചുമണിക്കകം ലഭിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടുന്നവരുടെ ലിസ്റ്റ് മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. യോഗ്യത നേടിയവർ മാർച്ച് ഒൻപതിന് രാവിലെ 11 മണിക്ക് ക്ഷീരകർഷക ക്ഷേമനിധി നോഡൽ ഓഫീസറുടെ കാര്യാലയത്തിൽ അസ്സൽ രേഖകളുമായി അഭിമുഖത്തിന് എത്തണം. ഫോൺ: 6282833497
appoinment

.jpeg)
.png)
.jpeg)

.jpg)

.jpeg)

.png)
.jpeg)

.jpg)





















