ആറളം : നവോത്ഥാൻ പദ്ധതിയുടെ ഭാഗമായി ആറളം ഫാമിൽ നടപ്പിലാക്കുന്ന പങ്കാളിത്ത കൃഷി രീതിയുടെ പുതിയ ഘട്ടത്തിന് തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തുന്ന 'സേക്രഡ് ഗാർഡന്റെ' (Sacred Garden) ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ. ആർ. കേളു നിർവ്വഹിച്ചു.
പ്രസ്തുത പരിപാടിയിൽ പേരാവൂർ മണ്ഡലം എം. എൽ. എ. അഡ്വക്കേറ്റ് സണ്ണി ജോസഫ് അവർകൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറളം ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സുജീഷ്.എസ്, കെ.എ.എസ് സ്വാഗതം പറഞ്ഞു. സബ് കലക്ടർ തലശ്ശേരി കാർത്തിക് പാണിഗ്രഹി ഐ എ എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോക്ടർ കെ. പി നിതീഷ് കുമാർ, ഗുഡ് എർത്ത് ഡയറക്ടർ സ്റ്റാൻലി ജോർജ് എന്നിവർ സംസാരിച്ചു.
തലമുറകൾക്കു ജീവൻ പകർന്ന ആറളത്തിന്റെ മണ്ണിൽ, പഞ്ചേന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കുന്നതും വൈവിദ്ധ്യവും ക്രിയാത്മകവും ആയ, ജൈവ, സസ്യ, ഭക്ഷ്യ വിഭവങ്ങളുടെ ഒരു അനുഭവം ഒരുക്കി, അറിവ്, പ്രകൃതി, പോഷണം എന്നിവയുടെ സജീവമായ ഒരു സംഗമസ്ഥാനമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒന്നാണ് ഗുഡ് എർത്ത് ആറളം ഫാം കോർപ്പറേഷനുമായി ചേർത്തൊരുക്കുന്ന സേക്രഡ് ഗാർഡൻസ്. ഇൻഫർമേഷൻ സെന്റർ, ഫുഡ് ഫോറസ്റ്റ്, ബൊട്ടാണിക്കൽ ഗാർഡൻ, ഹോർട്ടികൾച്ചർ സോൺ എന്നിവയെ കോർത്തിണക്കിക്കൊണ്ട് മണ്ണുമായും ഭക്ഷണവുമായും ആത്മീയതയുമായും ഉള്ള നമ്മുടെ ബന്ധം ആഴത്തിലാക്കാൻ ഈ ഉദ്യാനം ലക്ഷ്യമിടുന്നു. ശാസ്ത്രീയവും പ്രാദേശികവും ആയ നടീൽ രീതികളിലൂടെ മണ്ണിനും ജലത്തിനും പുതുജീവൻ നൽകാനും, തനതു ജൈവവൈവിധ്യത്തെ പരിപോഷിപ്പിച്ചു, നാടൻ മരങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും ഒരു സമ്പന്നമായ ശേഖരം സൃഷ്ടിക്കാനും പദ്ധതി ഉദ്ദേശിക്കുന്നു. ആറളം ഫാമിംഗ് കോർപ്പറേഷനോട് ചേർന്ന്, പുനരുജ്ജീവന കൃഷിയുടെ (Regenerative Agriculture) ഒരു മാതൃക എന്ന നിലയിൽ, സുസ്ഥിരമായ കൃഷിരീതികളിലൂടെ ആരോഗ്യമുള്ള പരിസ്ഥിതിയെയും സമൂഹത്തെയും പുനരുജ്ജീവിപ്പിക്കാനുള്ള ഈ ശ്രമം കേരളത്തിന് മുഴുവൻ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.
Aralam




_(28).jpeg)
.jpeg)
.jpeg)




_(28).jpeg)
.jpeg)
.jpeg)

.png)
.jpeg)























