രാജപുരം : സഹപാഠികൾക്ക് ഒപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. രാജപുരം ടെൻത് പയസ് കോളേജിലെ മൂന്നാം വർഷ ബി.എസ്.സി ലൈഫ് സയൻസ് വിദ്യാർത്ഥി കാരാക്കോട് തോണിക്കല്ലിലെ വി എം
അശ്വിൻ രാജ് (20) ആണ് കുടുംബൂർ പുഴയിൽ മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം.കുളിക്കാൻ വരുമ്പോൾകൊണ്ടുവന്ന ബക്കറ്റ് ഒഴുകിപോകുന്നത് കണ്ട അശ്വിൻ അതെടുക്കാൻ പുഴയിൽ ഇറങ്ങിയതിനിടെയാണ് അപകടം.സഹപാഠികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് നാട്ടുകാർ എത്തിയാണ് അശ്വിനെ കരയ്ക്കെത്തിച്ചത്. ഉടനെ പൂടുംങ്കല്ല് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.തോണിങ്കലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനാണ്. സഹോദരങ്ങൾ: അശ്വതി, ഐശ്വര്യ.
Student drowns while bathing in river with classmates


.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)
.jpeg)
.jpeg)

























