കണ്ണൂർ : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ കീഴിൽ ആറളം മേഖലയിലെ തദ്ദേശിയ ജന വിഭാഗത്തിന്റെ ഉയർച്ചയ്ക്കായ് പ്രവർത്തിച്ചു വരുന്ന ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതിയുടെ പുതിയ ഓഫീസ് കെട്ടിടം വളയംചാലിൽ പ്രവർത്തനം ആരംഭിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി സരള അധ്യക്ഷയായി. ആറളം ഫാർമിങ് കോർപറേഷൻ MD & TRDM സ്പെഷ്യൽ ഓഫീസർ എസ് സുജീഷ്. KAS , കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, ആറളം സ്പെഷ്യൽ പ്രൊജക്റ്റ് കോർഡിനേറ്റർ പി സനൂപ്,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റ്റി പി മാർഗ്ഗരേറ്റ്,കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യം സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ ബോബി എണ്ണച്ചേരിയിൽ, വാർഡ് മെമ്പർമാരായ കെ കെ സബിത,എ കെ സുജാത, CDS ചെയർപേഴ്സൺ എ കെ രജനി , ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ നിധീഷ് കുമാർ, അസി വൈൽഡ് ലൈവ് വാർഡൻ രമ്യ രാലവൻ , ഊരു മൂപ്പൻ ഗോപാലൻ തലക്കുളം , CDS മെമ്പർ M ഷീബ, അസി ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ കെ വിജിത്ത് , ജില്ലാ പ്രോഗ്രാം മാനേജർ പി വിനേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഓഫീസ് കെട്ടിടത്തിന്റെ കൂടെ മീറ്റിംഗ് ഹാളും, കുടുംബശ്രീ പരിശീലങ്ങൾ നടത്തുന്നതിനുള്ള ട്രെയിനിങ് ഹാൾ സൗകര്യവും ഓഫീസിൽ ഒരുക്കിയിട്ടുണ്ട്.നിലവിൽ ആറളം സ്പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായി മേഖലയിൽ 123 സംരംഭങ്ങളിൽ ആയി 500 ഓളം സ്ത്രീകൾക്ക് സ്ഥിരം തൊഴിൽ നൽകുവാൻ സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പി എസ് സി പരിശീലനവും, കുട്ടികൾക്ക് പഠന പിന്തുണയ്ക്കായി ബ്രിഡ്ജ് കോഴ്സും നൽകി വരുന്നു.പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനും ഒരു വീട്ടിൽ ഒരു സംരംഭം ഒരു തൊഴിൽ എന്ന അടുത്ത ലക്ഷ്യത്തിലേക്ക് ചുവടുവെക്കുകയാണ് കുടുംബശ്രീ.
aralam

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)




















