തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹന അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ബിനുവിന്റെ അവയവങ്ങൾ ആണ് ദാനം ചെയ്യുന്നത്. ഇന്നലെയാണ് ചികിത്സയിലിരിക്കെ ബിനുവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങളാണ് അവയവദാനത്തിന് സമ്മതം അറിയിച്ചത്. മാർച്ച് 10 ന് ആണ് വാഹനാപകടം സംഭവിച്ചത്. ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലും, പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
ഹൃദയം, വൃക്കകൾ , കരൾ, കോർണിയ എന്നിവയാണ് ദാനം ചെയുന്നത്. കരൾ കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും, വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ്, കിംസ് ആശുപത്രി എന്നിവിടങ്ങളിലേക്കും, കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ആണ് കൊണ്ട് പോകുക. ഹൃദയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആണ് കൊണ്ട് പോകുന്നത്. റോഡ് മാർഗം ആംബുലൻസിൽ ആണ് കൊണ്ട് പോകുക.
kollam

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)




















