സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം
Apr 4, 2026 01:57 PM | By Remya Raveendran

വയനാട്  :  സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിച്ചേക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പ് പാലിക്കണമെന്ന് ദുരന്ത നിവാണ അതോറിറ്റി അറിയിച്ചു.മഴയ്ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:

ഏപ്രില്‍ 4 (ശനി): പത്തനംതിട്ട, ഇടുക്കി.

ഏപ്രില്‍ 5 (ഞായര്‍): പത്തനംതിട്ട, ഇടുക്കി, എറണാകുളം.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍:

കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇടിമിന്നലുള്ള സമയത്ത് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക:

തുറസായ സ്ഥലങ്ങള്‍ ഒഴിവാക്കുക: ഇടിമിന്നലുള്ള സമയത്ത് മൈതാനങ്ങളിലോ ടെറസിലോ നില്‍ക്കുന്നത് ഒഴിവാക്കുക.

വൈദ്യുതി ബന്ധം വിച്ഛേദിക്കുക: ഗൃഹോപകരണങ്ങളുടെ പ്ലഗുകള്‍ ഊരിയിടുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

ജനലും വാതിലും അടയ്ക്കുക: കാറ്റും മിന്നലുമുള്ളപ്പോള്‍ ജനലുകള്‍ക്കും വാതിലുകള്‍ക്കും സമീപം നില്‍ക്കരുത്.

കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ: അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ കുട്ടികളെ പുറത്ത് കളിക്കാന്‍ വിടരുത്.

Summerrainalert

Next TV

Related Stories
രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

Apr 4, 2026 03:56 PM

രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ്...

Read More >>
സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ; മുഖ്യമന്ത്രി

Apr 4, 2026 03:37 PM

സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ; മുഖ്യമന്ത്രി

സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ;...

Read More >>
120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ റഫീഖ്

Apr 4, 2026 03:28 PM

120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ റഫീഖ്

120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ...

Read More >>
‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ് ഐസക്

Apr 4, 2026 02:37 PM

‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ് ഐസക്

‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ്...

Read More >>
‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി രാമകൃഷ്ണൻ

Apr 4, 2026 02:24 PM

‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി രാമകൃഷ്ണൻ

‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി...

Read More >>
സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച

Apr 4, 2026 02:12 PM

സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച

സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി...

Read More >>
Top Stories

News Roundup