കണ്ണൂർ: വയനാട് വീട് നിർമാണത്തിനായി പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ്. ആകെ 5,38,21,632 രൂപയാണ് പ്രതിക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി ലഭിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് ഒരുകോടി അഞ്ച് ലക്ഷംരൂപ നൽകിയന്നും സണ്ണി ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വീട് നിർമാണത്തിനായി ആദ്യഘട്ടത്തിൽ മൂന്നേക്കർ ഇരുപത്തി നാലര സെന്റ് ഭൂമി വാങ്ങി. ഇതിനായി രജിസ്ട്രേഷൻ ഉൾപ്പടെ 3,68,36.388 രൂപ ചെലവിട്ടു. കൂടാതെ ഇതിന്റെ ആപ് നിർമാണത്തിനായി കെ സുധാകരൻ കെപിസിസി പ്രസിഡൻറായിരിക്കെ 9,30,000 രൂപ ചെലവഴിച്ചു. രണ്ടാംഘട്ടത്തിൽ 2,50,30,272 രൂപ ചെലവിട്ട് രണ്ട് ഏക്കർ പതിനെട്ട് സെന്റ് ഭൂമിയാണ് വാങ്ങിയത്. ഇതിനായി കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് 97,51,212രൂപ അധികമായി ചെലവിട്ടു. ഇനി ഭൂമി വാങ്ങുന്നതിനും മറ്റുമായി 73,90,985 രൂപ ആവശ്യമാണ്.വീട് നിർമാണത്തിനായി പിരിച്ചതിനേക്കാൾ കൂടുതൽ പണം ചെലവഴിച്ചു കഴിഞ്ഞതായും വീട് നിർമാണത്തിനായി ഇനി പണം പിരിക്കില്ലെന്നും പാർട്ടി ഫണ്ട് ഉപയോഗിച്ച് വീടുകളുടെ നിർമാണം പൂർത്തിയാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാ പണവും എല്ലാം അക്കൗണ്ട് വഴിയാണ് നൽകിയത്. കണക്കുകൾ ആർക്കും പരിശോധിക്കാം. ഇതിൽ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
Congressreviled
















.jpeg)




















