രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു
Apr 4, 2026 03:56 PM | By Remya Raveendran

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരു ക്യാരവനിലാണ് ലൈംഗിക അതിക്രമം നടന്നതെന്നാണ് നടിയുടെ പരാതി. കസ്റ്റഡിയിലെടുത്ത ക്യാരവനുകൾ കൊച്ചി എആർ ക്യാമ്പിൽ എത്തിച്ചു. ഷൂട്ടിങ്ങിനിടെ കാരവാനിൽ വെച്ച് രഞ്ജിത്ത് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് യുവനടിയുടെ പരാതി.അതേസമയം, യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.

തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ ലഭിച്ചതോടെ തെളിവെടുപ്പായിരിക്കും അടുത്ത നടപടി. ലൈംഗികാതിക്രമം നടന്നു എന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം പൊലീസ് തെളിവെടുക്കും. രഞ്ജിത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. എസ് രാജീവ് ആണ് ഹാജരായത്. വിവാദത്തെ തുടർന്ന് ആദ്യം വക്കാലത്തെടുത്ത അഡ്വ. മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞിരുന്നു. യുവനടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐസിസി അംഗമായിരുന്നു സിയാദ്. ഐസിസി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു. വിവാദങ്ങൾക്ക് താത്പര്യമില്ലാത്തതിനാലാണ് പിന്മാറ്റമെന്ന് സിയാദ് വ്യക്തമാക്കി.ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

Renjithcase

Next TV

Related Stories
കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന്  കെ കെ രാഗേഷ്

Apr 4, 2026 04:57 PM

കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് കെ കെ രാഗേഷ്

കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് കെ കെ...

Read More >>
സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ; മുഖ്യമന്ത്രി

Apr 4, 2026 03:37 PM

സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ; മുഖ്യമന്ത്രി

സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ;...

Read More >>
120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ റഫീഖ്

Apr 4, 2026 03:28 PM

120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ റഫീഖ്

120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ...

Read More >>
‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ് ഐസക്

Apr 4, 2026 02:37 PM

‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ് ഐസക്

‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ്...

Read More >>
‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി രാമകൃഷ്ണൻ

Apr 4, 2026 02:24 PM

‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി രാമകൃഷ്ണൻ

‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി...

Read More >>
സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച

Apr 4, 2026 02:12 PM

സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച

സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി...

Read More >>
Top Stories

News Roundup

News from Regional Network