സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച

സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച
Apr 4, 2026 02:12 PM | By Remya Raveendran

തിരുവനന്തപുരം :   പാലക്കാട്ടെ UDF സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി.ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തത്. ഇതിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ മോർച്ചാ ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

അതേസമയം രമേശ് പിശാരടിയെ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് കഴിഞ്ഞ ദിവസം പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റ് പ്രസിഡൻ്റ് സി .വി സതീഷ് പൊലീൽ പരാതി നൽകി. പാലക്കാട് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. BJP നഗരസഭ കൗൺസിലർ സിന്ധുവിൻ്റെ നേതൃത്വത്തിൽ തടഞ്ഞ് നിർത്തി ഭീഷണി പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ഇന്നലെ രാത്രിയാണ് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ ബിജെപി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്.ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോദിക്കാൻ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധമെന്ന് പിഷാരടി വ്യക്തമാക്കി. ബിജെപി നടപടി ജനാധിപത്യ വിരുദ്ധമാണ്. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു. നടന്നുപോകവെ ഒരു സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്.ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവർ ഒച്ചയുയർത്തി ബഹളമുണ്ടാക്കി. സ്ത്രീ ആയതുകൊണ്ടുതന്നെ ഞാൻ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബി ജെ പി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി കൂട്ടിച്ചേർത്തു.

Rameshpisharadi

Next TV

Related Stories
രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

Apr 4, 2026 03:56 PM

രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ്...

Read More >>
സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ; മുഖ്യമന്ത്രി

Apr 4, 2026 03:37 PM

സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ; മുഖ്യമന്ത്രി

സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ;...

Read More >>
120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ റഫീഖ്

Apr 4, 2026 03:28 PM

120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ റഫീഖ്

120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ...

Read More >>
‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ് ഐസക്

Apr 4, 2026 02:37 PM

‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ് ഐസക്

‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ്...

Read More >>
‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി രാമകൃഷ്ണൻ

Apr 4, 2026 02:24 PM

‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി രാമകൃഷ്ണൻ

‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി...

Read More >>
വയനാട് വീട് നിർമാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കൾ ചെലവിട്ടു; കണക്കുകൾ പുറത്തുവിട്ട് കോൺഗ്രസ്

Apr 4, 2026 02:00 PM

വയനാട് വീട് നിർമാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കൾ ചെലവിട്ടു; കണക്കുകൾ പുറത്തുവിട്ട് കോൺഗ്രസ്

വയനാട് വീട് നിർമാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കൾ ചെലവിട്ടു; കണക്കുകൾ പുറത്തുവിട്ട്...

Read More >>
Top Stories

News Roundup