‘എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം’; ആസിഫ് അലി

‘എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം’; ആസിഫ് അലി
Apr 9, 2026 01:34 PM | By Remya Raveendran

തിരുവനന്തപുരം :   കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, വോട്ട് എന്ന പൗരന്റെ കടമ നിർവ്വഹിക്കാൻ സൂപ്പർ താരങ്ങൾ നേരിട്ടെത്തി. മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, ടോവിനോ തുടങ്ങിയ താരങ്ങൾ വോട്ട് രേഖപ്പെടുത്തി.എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യമെന്ന് ആസിഫ് അലി. എല്ലാവരും വോട്ട് ചെയ്യണം. ഇന്ന് രാവിലെ പോളിങ് ശതമാനം കുറവായിരുന്നു. ഇനി വരും സമയങ്ങളിൽ അത് ഉയർന്നേക്കാം. ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം.

കൈയെത്തും ദൂരത്ത് ഉള്ള ഒരു ഭരണ സംവിധാനം തന്നെ വേണം. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇപ്പോൾ ആളുകൾ സംവദിക്കുന്നത്. ആളുകൾക്ക് നേരിട്ട് സംവദിക്കാൻ അവസരമുണ്ട്. വോട്ട് ചെയ്യാതെ അഭിപ്രായ പ്രകടനം നടത്തുന്നതിൽ കാര്യമില്ല. കടമ നിർവഹിക്കണമെന്നും ആസിഫ് അലി ആവശ്യപ്പെട്ടു.താൻ സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതറിഞ്ഞ പി.ജെ ജോസഫ് വിളിച്ചു. മത്സരിക്കുന്നുണ്ടൊയെന്ന് ചോദിച്ചു. നിലവിൽ സിനിമയിൽ തുടരുവാനാണ് തീരുമാനമെന്നും ആസിഫ് അലി വ്യക്തമാക്കി.തിരുവനന്തപുരം മുടവൻമുകൾ സർക്കാർ ഹൈസ്കൂളിലെ ബൂത്തിലാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് അദ്ദേഹം വോട്ട് ചെയ്യാനായി മാത്രം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. ബൂത്തിൽ അര മണിക്കൂറോളം ക്യൂവിൽ കാത്തിരുന്ന ശേഷമായിരുന്നു മോഹൻലാൽ വോട്ട രേഖപ്പെടുത്തിയത്.

Asifali

Next TV

Related Stories
‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

Apr 9, 2026 02:37 PM

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’;...

Read More >>
അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

Apr 9, 2026 02:31 PM

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ...

Read More >>
‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ ജോർജ്

Apr 9, 2026 02:16 PM

‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ ജോർജ്

‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ...

Read More >>
വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

Apr 9, 2026 02:07 PM

വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി...

Read More >>
‘UDFന് ചരിത്ര വിജയം ഉണ്ടാകും, കേരളം തൂത്തുവാരും; 10 വർഷത്തെ ജനദ്രോഹ നടപടികൾക്ക് കടുത്ത ശിക്ഷ നൽകും’; എ കെ ആന്റണി

Apr 9, 2026 01:39 PM

‘UDFന് ചരിത്ര വിജയം ഉണ്ടാകും, കേരളം തൂത്തുവാരും; 10 വർഷത്തെ ജനദ്രോഹ നടപടികൾക്ക് കടുത്ത ശിക്ഷ നൽകും’; എ കെ ആന്റണി

‘UDFന് ചരിത്ര വിജയം ഉണ്ടാകും, കേരളം തൂത്തുവാരും; 10 വർഷത്തെ ജനദ്രോഹ നടപടികൾക്ക് കടുത്ത ശിക്ഷ നൽകും’; എ കെ...

Read More >>
കണ്ണൂർ കൊളച്ചേരിയിൽ  തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു

Apr 9, 2026 01:11 PM

കണ്ണൂർ കൊളച്ചേരിയിൽ തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ കൊളച്ചേരിയിൽ തൊഴിലാളികൾ കിണറ്റിൽ വീണ്...

Read More >>
Top Stories

News Roundup