‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ ജോർജ്

‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ ജോർജ്
Apr 9, 2026 02:16 PM | By Remya Raveendran

ആറന്മുളയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ച് വീണാ ജോർജ്. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ ആറന്മുളയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ പോളിങ് ശതമാനം ഉയരുന്നത് തനിക്ക് അനുകൂലമാകുമെന്നും അവർ കൂട്ടിച്ചേർത്തു.അതേസമയം ആറന്മുള മണ്ഡലത്തിലെ വോട്ടിങ് മെഷീനിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. മെഷീനിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂവെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ മങ്ങിയ നിലയിലാണെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. മല്ലപ്പുഴശേരിയിലെ ബൂത്തിലാണ് ആക്ഷേപം ഉയർന്നത്. സംഭവത്തിൽ യുഡിഎഫ് നേതൃത്വം പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന് ഔദ്യോഗികമായി പരാതി നൽകി. പരാതി ഗൗരവകരമാണെന്നും ഉടൻ പരിശോധിക്കുമെന്നും കളക്ടർ അറിയിച്ചു.

Veenajeorge

Next TV

Related Stories
‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

Apr 9, 2026 02:37 PM

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’;...

Read More >>
അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

Apr 9, 2026 02:31 PM

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ...

Read More >>
വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

Apr 9, 2026 02:07 PM

വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി...

Read More >>
‘UDFന് ചരിത്ര വിജയം ഉണ്ടാകും, കേരളം തൂത്തുവാരും; 10 വർഷത്തെ ജനദ്രോഹ നടപടികൾക്ക് കടുത്ത ശിക്ഷ നൽകും’; എ കെ ആന്റണി

Apr 9, 2026 01:39 PM

‘UDFന് ചരിത്ര വിജയം ഉണ്ടാകും, കേരളം തൂത്തുവാരും; 10 വർഷത്തെ ജനദ്രോഹ നടപടികൾക്ക് കടുത്ത ശിക്ഷ നൽകും’; എ കെ ആന്റണി

‘UDFന് ചരിത്ര വിജയം ഉണ്ടാകും, കേരളം തൂത്തുവാരും; 10 വർഷത്തെ ജനദ്രോഹ നടപടികൾക്ക് കടുത്ത ശിക്ഷ നൽകും’; എ കെ...

Read More >>
‘എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം’; ആസിഫ് അലി

Apr 9, 2026 01:34 PM

‘എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം’; ആസിഫ് അലി

‘എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം’; ആസിഫ്...

Read More >>
കണ്ണൂർ കൊളച്ചേരിയിൽ  തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു

Apr 9, 2026 01:11 PM

കണ്ണൂർ കൊളച്ചേരിയിൽ തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ കൊളച്ചേരിയിൽ തൊഴിലാളികൾ കിണറ്റിൽ വീണ്...

Read More >>
Top Stories

News Roundup