തിരുവനന്തപുരം : തുടര്‍ഭരണം ഉറപ്പാണെന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. യുഡിഎഫില്‍ ഇപ്പോഴെ മുഖ്യമന്ത്രിയെ ചൊല്ലി തമ്മിലടി തുടങ്ങി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ സ്ഥിതി മോശമെന്നും, രാഷ്ട്രീയത്തില്‍ ഒളിച്ചോട്ടം ശരിയല്ലെന്നും കെവി തോമസ് പറഞ്ഞു. ഈ പ്രാവശ്യം കൂടി അധികാരത്തില്‍ വരുന്നില്ലെങ്കില്‍ കോണ്‍ഗ്രസും പിരിച്ചുവിടേണ്ടി വരും. സ്ഥിതി വളരെ മോശമാണ്. വോട്ട് പെട്ടിയിലാണ് കിടക്കുന്നത്. അതിന് മുന്‍പേ ആരാണ് മുഖ്യമന്ത്രി എന്ന് തര്‍ക്കമാണ്. ഇവരുടെ സ്വഭാവം എല്ലാവര്‍ക്കും മനസിലായി. സ്വാഭാവികമായി അടുത്ത ഭരണം എല്‍ഡിഎഫിനായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കുമൊരു തര്‍ക്കവുമില്ല. രാഷ്ട്രീയത്തില്‍ വിജയപരാജയങ്ങളുണ്ടാകും. അതില്‍ നിന്ന് ഓടിയൊളിക്കുകയല്ല വേണ്ടത്. ഓടിയൊളിക്കുമെന്ന് പറഞ്ഞയാള്‍ എങ്ങനെ ഈ സംസ്ഥാനത്ത് 100 സീറ്റുമായി അധികാരത്തില്‍ വരും – അദ്ദേഹം ചോദിച്ചു.
Kvthomas







































