തൃശൂർ വെടികെട്ട് അപകടം: കെഡാവര്‍ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി

തൃശൂർ വെടികെട്ട് അപകടം:  കെഡാവര്‍ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി
Apr 22, 2026 12:14 PM | By sukanya

തൃശൂർ : തൃശ്ശൂര്‍ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സ്‌ഫോടനത്തെ തുടര്‍ന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. കെഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് പാടത്ത് നിന്നും ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പെട്ടിമുടി അടക്കമുള്ള നിരവധി നിരവധി ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരാണ് കെഡാവര്‍ നായ്ക്കളായ മായയും മര്‍ഫിയും.

അപകടം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും പൊലീസിന്റെയും ഫോറന്‍സിക് സംഘത്തിന്റെയും നേതൃത്വത്തില്‍ വ്യാപകമായ പരിശോധനയാണ് നടക്കുന്നത്. ഏക്കര്‍ കണക്കിന് പാടശേഖരത്തിന് നടുവിലാണ് വെടിക്കെട്ട് പുര സ്ഥിതി ചെയ്തിരുന്നത്. ഇവിടെ നിന്ന് ശേഖരിച്ച സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി. വളരെ ചെറിയ ശരീര അവശിഷ്ടങ്ങളാണ് പാടശേഖരത്ത് നിന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഉഗ്രസ്‌ഫോടനം നടന്നതിനാല്‍ സ്‌ഫോടക വസ്തുക്കളും ശരീരഭാഗങ്ങളും ദൂരേയ്ക്ക് തെറിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.

Thrissur

Next TV

Related Stories
‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്; അപകടത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകും’; ജുഡീഷ്യൽ കമ്മിഷൻ

Apr 22, 2026 02:01 PM

‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്; അപകടത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകും’; ജുഡീഷ്യൽ കമ്മിഷൻ

‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്; അപകടത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകും’; ജുഡീഷ്യൽ...

Read More >>
നിതിൻരാജിന്റെ മരണം :  മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

Apr 22, 2026 01:12 PM

നിതിൻരാജിന്റെ മരണം : മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

നിതിൻരാജിന്റെ മരണം : മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിൽ...

Read More >>
കാപ്പാട് സാംസ്കാരിക വേദി കുടുംബ സംഗമവും സാംസ്കാരിക സദസ്സും

Apr 22, 2026 12:59 PM

കാപ്പാട് സാംസ്കാരിക വേദി കുടുംബ സംഗമവും സാംസ്കാരിക സദസ്സും

കാപ്പാട് സാംസ്കാരിക വേദി കുടുംബ സംഗമവും സാംസ്കാരിക...

Read More >>
അധ്യാപക ഒഴിവ്

Apr 22, 2026 11:30 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ഡിജിറ്റൽ ഇന്ത്യ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം

Apr 22, 2026 11:17 AM

ഡിജിറ്റൽ ഇന്ത്യ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം

ഡിജിറ്റൽ ഇന്ത്യ ഇൻ്റേൺഷിപ്പിന്...

Read More >>
അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു: ഡിജിപി റവാഡ ചന്ദ്രശേഖർ

Apr 22, 2026 11:07 AM

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു: ഡിജിപി റവാഡ ചന്ദ്രശേഖർ

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു, കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ട്'; ഡിജിപി റവാഡ...

Read More >>
Top Stories

News Roundup