കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ചരക്ക് ലോറിക്ക് തീപിടിച്ചു. ലോറി പൂർണമായും കത്തി നശിച്ചു.ടയറിൽ നിന്നും തീ വാഹനത്തിലേക്ക് പടരുകയായിരുന്നു. സംഭവം കണ്ട ടോൾ പ്ലാസ ജീവനക്കാർ ഇതേക്കുറിച്ച് ഡ്രൈവറോടു പറഞ്ഞു.
തുടർന്ന് വാഹനം ടോൾ പ്ലാസയ്ക്ക് സമീപം നിർത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്ഥലത്ത് വൻ ഗതാഗത കരുക്ക് അനുഭവപ്പെട്ടു.
Kozhikode

.jpeg)





.jpeg)





























