വിൻ വിൻ കോർപ്കണ്ണൂർ മിറർ മെയ് ഡേ അവാർഡുകൾ പ്രഖ്യാപിച്ചു

വിൻ വിൻ കോർപ്കണ്ണൂർ മിറർ മെയ് ഡേ അവാർഡുകൾ പ്രഖ്യാപിച്ചു
Apr 30, 2026 02:58 PM | By Remya Raveendran

കണ്ണൂർ :  മലബാറിൽ പത്ര പരസ്യ ഏജൻസി രംഗത്ത് പ്രവർത്തിക്കുന്ന വിൻ വിൻ കോർപ്പും മലയാളത്തിലെ പ്രമുഖ ടാബ്ളോയിഡ് വീക്കിലി എഡിഷനായ കണ്ണൂർ മിററും ചേർന്ന് സംഘടിപ്പിക്കുന്ന ആറാമത് മെയ് ഡേ അവാർഡുകൾ പ്രഖ്യാപിച്ചു.

താൻ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനത്തിൻ്റെ വളർച്ചക്കും പുരോഗതിക്കും ഉതകുന്ന നിലയിൽ തൊഴിലാളി നടത്തിയ ക്രിയാത്മകമായ ഇടപെടലുകളും വിലമതിക്കാനാകാത്ത സംഭാവനകളും പരിഗണിച്ചാണ് മേയ് ഡേ അവാർഡ് നൽകുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ടി. മിലേഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കണ്ണൂർ എസ് എൻ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.പി. പ്രശാന്ത്, പാട്യം സർവീസ് സഹകരണ ബാങ്ക് ചീഫ് അക്കൗണ്ടൻ്റ് കെ.പി. സുജിത് കുമാർ, ബലിയ പട്ടണം ടൈൽസ് ജീവനക്കാരൻ പി. സന്തോഷ്, കൃഷ്ണ ബീച്ച് റിസോർട്ട് ജനറൽ മാനേജർ വി.പി സുമൽ, പെരളശേരിയിലെ ടാക്സി ഡ്രൈവർ എം. ശ്രീധരൻ, ഗ്രാമിക ടിവി ചീഫ് ക്യാമറാമാൻ സി. പ്രമോദ്, പ്രോഗ്രാം അവതാരകൻ നവീൻ പനങ്കാവ്, കൃഷ്ണ ജ്വൽസ് ജീവനക്കാരായ അനുമിത ഷാജു, എം വിനയൻ , ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളജ് ജീവനക്കാരൻ വി.രാധാകൃഷ്ണൻ എന്നിവർക്കാണ് അവാർഡ്.5001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ് . അറുന്നൂറോളം സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.ജൂൺ രണ്ടാം വാരം കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ , സാംസ്കാരിക നായകർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.അവാർഡ് ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാവിരുന്നും സംഘടിപ്പിക്കുന്നുണ്ട്.

വാർത്താ സമ്മേളനത്തിൽ കണ്ണൂർ മിറർ ചീഫ് എഡിറ്റർ ഒ.സി. മോഹൻരാജ്, ജൂറി ചെയർമാനും കഥാകൃത്തുമായ കെ.ടി. ബാബുരാജ് , കണ്ണൂർ മിറ ർ സർഗ വേദി പ്രസിഡൻ്റ് ശശീന്ദ്രൻ കെ.സി. ചാല, വൈസ് പ്രസിഡൻ്റ് ടി. വിജയൻ നമ്പ്യാർ എന്നിവരും  സംബന്ധിച്ചു.

Mirrordayaward

Next TV

Related Stories
വൈദ്യുതി നിയന്ത്രണം ; കെ എസ് ഇ ബി ഓഫീസിൽ വിശറിയും, മെഴുകുതിരിയും നൽകി യൂത്ത് കോൺഗ്രസ്‌

Apr 30, 2026 04:04 PM

വൈദ്യുതി നിയന്ത്രണം ; കെ എസ് ഇ ബി ഓഫീസിൽ വിശറിയും, മെഴുകുതിരിയും നൽകി യൂത്ത് കോൺഗ്രസ്‌

വൈദ്യുതി നിയന്ത്രണം ; കെ എസ് ഇ ബി ഓഫീസിൽ വിശറിയും, മെഴുകുതിരിയും നൽകി യൂത്ത്...

Read More >>
അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

Apr 30, 2026 03:29 PM

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ...

Read More >>
രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം കണ്ണൂരിൽ

Apr 30, 2026 02:44 PM

രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം കണ്ണൂരിൽ

രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം...

Read More >>
തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Apr 30, 2026 02:36 PM

തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച്...

Read More >>
45 വർഷം നഗരസഭ ഭരിച്ച സിപിഐഎമ്മാണ് മൂന്ന് മാസം മാത്രമായ ഭരണസമിതിയെ വിമർശിക്കുന്നത്, വി ശിവൻകുട്ടി വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം; വി വി രാജേഷ്

Apr 30, 2026 02:26 PM

45 വർഷം നഗരസഭ ഭരിച്ച സിപിഐഎമ്മാണ് മൂന്ന് മാസം മാത്രമായ ഭരണസമിതിയെ വിമർശിക്കുന്നത്, വി ശിവൻകുട്ടി വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം; വി വി രാജേഷ്

45 വർഷം നഗരസഭ ഭരിച്ച സിപിഐഎമ്മാണ് മൂന്ന് മാസം മാത്രമായ ഭരണസമിതിയെ വിമർശിക്കുന്നത്, വി ശിവൻകുട്ടി വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം; വി വി...

Read More >>
ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

Apr 30, 2026 02:03 PM

ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

ആർ ശങ്കർ ജന്മ ദിനം...

Read More >>
Top Stories










News Roundup






Entertainment News