വോട്ടെണ്ണൽ ::പടക്ക കടകൾ മെയ് അഞ്ചുവരെ അടച്ചിടണം

വോട്ടെണ്ണൽ ::പടക്ക കടകൾ മെയ് അഞ്ചുവരെ അടച്ചിടണം
May 3, 2026 05:50 AM | By sukanya

തിരുവനന്തപുരം ::2026 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് മെയ് അഞ്ചുവരെ കണ്ണൂർ ജില്ലയിലെ പടക്ക കടകൾ അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാകലക്ടറുമായ അരുൺ കെ വിജയൻ അറിയിച്ചു.

തളിപ്പറമ്പിൽ വാഹന പാർക്കിംഗിന്് വിപുലമായ സൗകര്യം.പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ, ഇരിക്കൂർ നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രമായ തളിപ്പറമ്പ് സർ സയ്യിദ് ഹയർസെക്കണ്ടറി സ്‌കൂളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിപുലമായ ഏർപ്പാടുകൾ ഒരുക്കിയതായി ആർഡിഒ അറിയിച്ചു.

വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലുള്ള കേയി സാഹിബ് ട്രെയിനിംഗ് കോളേജ് പാർക്കിംഗ് ഗ്രൗണ്ട് ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തി. കരിമ്പം ആശുപത്രി ജംഗ്ഷൻ മുതൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള റോഡിൽ പോളിങ്ങ് ഏജന്റ് ഉൾപ്പെടെയുള്ളവരുടെ സ്വകാര്യ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല.

പയ്യന്നൂർ, പഴയങ്ങാടി ഭാഗത്തു നിന്നും ആലക്കോട് ഭാഗത്തു നിന്നും ശ്രീകണ്ഠാപുരം, ഇരിക്കൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ കരിമ്പം ആശുപത്രി ജംഗ്ഷനിൽ ഇറക്കി മന്ന സയ്യിദ് നഗറിലുള്ള പാർക്കിങ്ങിലോ, മഴൂർ പൂമംഗലം റോഡിലുള്ള പാർക്കിങ്ങിലോ പാർക്ക് ചെയ്യേണ്ടതാണ്. കണ്ണപുരം, കല്ല്യാശ്ശേരി ഭാഗത്തു നിന്നും മയ്യിൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ സർ സയ്യിദ് കോളേജിന് തെക്ക് ഭാഗത്തുള്ള പ്രധാന പ്രവേശന കവാടത്തിലൂടെ സർ സയ്യിദ് കോളേജിന് അകത്തുള്ള പാർക്കിങ്ങ് ഗ്രൗണ്ടിൽ പ്രവേശിച്ച് വാഹനം പാർക്ക് ചെയ്യേണ്ടതും യാത്രക്കാർ സർ സയ്യിദ് കോളേജിന് വടക്കു ഭാഗത്തുള്ള പ്രവേശന കവാടത്തിലൂടെ നടന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതുമാണ്.


സർ സയ്യിദ് കോളേജിന് അകത്തുള്ള പാർക്കിങ്ങ് ഗ്രൗണ്ട് നിറയുന്ന പക്ഷം ബാക്കി വാഹനങ്ങൾ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ പാർക്കിങ്ങ് ഗ്രൗണ്ടിലും ബദരിയാ നഗറിലുള്ള പിഞ്ചാസ് ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യേണ്ടതാണ്.

കൗണ്ടിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ (വരണാധികാരിയുടെ ജീവനക്കാർ) സ്വകാര്യ വാഹനങ്ങൾ ബാരിക്കേഡ് ചെക്കിംഗ് പോയിന്റ് വഴി സർ സയ്യിദ് റോഡിലേക്ക് പ്രവേശിപ്പിച്ച് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കൗണ്ടിംഗ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ (വരണാധികാരിയുടെ ജീവനക്കാർ) ഇരുചക്രവാഹനങ്ങൾ കരിമ്പം ബാരിക്കേഡ് പോയിന്റിന്റെ ഇടത് വശത്തുള്ള ഒഴിഞ്ഞ സ്ഥലം, കേയി സാഹിബ് ട്രെയിനിംഗ് കോളേജിലെ പാർക്കിങ്ങ് ഗ്രൗണ്ടിനു വടക്കു വശത്തായുള്ള ഒഴിഞ്ഞ സ്ഥലം, മാലിക് ദീനാർ ഹോസ്റ്റൽ പരിസരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.



Thiruvananthapuram

Next TV

Related Stories
സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ വേ​ന​ല്‍ മ​ഴയ്ക്ക് സാധ്യത

May 3, 2026 06:13 AM

സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ വേ​ന​ല്‍ മ​ഴയ്ക്ക് സാധ്യത

സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ വേ​ന​ല്‍ മ​ഴയ്ക്ക് സാധ്യത...

Read More >>
രണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ചൊ​വ്വാ​ഴ്ച

May 3, 2026 06:07 AM

രണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ചൊ​വ്വാ​ഴ്ച

രണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗം...

Read More >>
വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

May 3, 2026 06:05 AM

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ...

Read More >>
റെയിൽവേ ഗേറ്റ് അടച്ചിടും

May 3, 2026 05:54 AM

റെയിൽവേ ഗേറ്റ് അടച്ചിടും

റെയിൽവേ ഗേറ്റ്...

Read More >>
വെണ്ടേക്കും ചാൽ ചെങ്കൽ ക്വാറിയിലെ വെള്ളം ഒഴുകിയെത്തി റോഡ് തകരുമ്പോഴും കണ്ണടച്ച് അധികാരികൾ.

May 2, 2026 07:14 PM

വെണ്ടേക്കും ചാൽ ചെങ്കൽ ക്വാറിയിലെ വെള്ളം ഒഴുകിയെത്തി റോഡ് തകരുമ്പോഴും കണ്ണടച്ച് അധികാരികൾ.

വെണ്ടേക്കും ചാൽ ചെങ്കൽ ക്വാറിയിലെ വെള്ളം ഒഴുകിയെത്തി റോഡ് തകരുമ്പോഴും കണ്ണടച്ച്...

Read More >>
പേര്യ വട്ടപ്പൊയിലിൽ കാറ് തലകീഴായി മറിഞ്ഞു

May 2, 2026 07:09 PM

പേര്യ വട്ടപ്പൊയിലിൽ കാറ് തലകീഴായി മറിഞ്ഞു

പേര്യ വട്ടപ്പൊയിലിൽ കാറ് തലകീഴായി...

Read More >>
Top Stories










News Roundup






Entertainment News