വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും; നഗരത്തിൽ ഗതാഗതനിയന്ത്രണം

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും; നഗരത്തിൽ ഗതാഗതനിയന്ത്രണം
May 16, 2026 04:51 PM | By Remya Raveendran

തിരുവനന്തപുരo :  യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തും. വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് ഉറപ്പായി.തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും 11 ന് തിരികെ മടങ്ങും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും.സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷയാനുള്ളത്. പാസുമായി വരുന്നവർക്ക് മാത്രമേ പ്രവേശനമനുവദിക്കൂ. നഗരത്തിൽ 18ന് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തി. സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.പന്തലിന്റെ വശങ്ങളിൽ വീഡിയോ വാൾ ഒരുക്കുന്നതിനൊപ്പം തിങ്കളാഴ്ച രാവിലെ 10-ന് നടക്കുന്ന സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും.പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.മന്ത്രിസഭാ സത്യപ്രതിജ്ഞ – മേയ് 18, എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞ – മേയ് 21, സ്പീക്കർ തിരഞ്ഞെടുപ്പ് – മേയ് 22, ഗവർണറുടെ നയപ്രഖ്യാപനം – മേയ് 29, സംസ്ഥാന ബജറ്റ് – ജൂൺ അഞ്ച് എന്നിങ്ങനെയാണ് ക്രമീകരണം.

Vijaywillcomekerala

Next TV

Related Stories
തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം ജനറൽ ബോഡിയും വയോജന സംഗമവും മെയ് 23-ന്‌

May 16, 2026 03:51 PM

തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം ജനറൽ ബോഡിയും വയോജന സംഗമവും മെയ് 23-ന്‌

തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം ജനറൽ ബോഡിയും വയോജന സംഗമവും മെയ്...

Read More >>
കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക മരിച്ചു

May 16, 2026 03:35 PM

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക മരിച്ചു

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക...

Read More >>
ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്

May 16, 2026 03:02 PM

ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്

ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിളക്കോട് സ്വദേശി മരിച്ചു

May 16, 2026 02:47 PM

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിളക്കോട് സ്വദേശി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിളക്കോട് സ്വദേശി...

Read More >>
‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

May 16, 2026 02:29 PM

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D...

Read More >>
കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി, കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

May 16, 2026 02:17 PM

കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി, കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി, കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 9 ജില്ലകളില്‍ യെല്ലോ...

Read More >>
Top Stories

News Roundup

GCC News

Entertainment News