കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം തുടങ്ങി

കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം തുടങ്ങി
May 16, 2026 09:03 PM | By sukanya

കണ്ണൂർ: കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു. ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലയിലെ ഒരു വിഭാഗം സ്വകാര്യ ആശുപത്രി നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഇന്ന് തുടങ്ങിയ പണിമുടക്ക് നഗരത്തിലെ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ഇന്നലെ കണ്ണൂർ ജില്ലാ ലേബർ ഓഫീസിൽ വെച്ച് ലേബർ കമ്മീഷണർ വിളിച്ച് ചേർത്ത അനുരഞ്ജന ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് നഴ്സുമാർ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (INA) നേതൃത്വത്തിൽ പണിമുടക്കുമായി മുന്നോട്ട് പോയത്.

പണിമുടക്കിയ നഴ്സുമാർ കണ്ണൂർ ധനലക്ഷ്മി ആശുപത്രിക്ക് മുന്നിൽ പ്രകടനം നടത്തി. ഐ.എൻ.എ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.കെ അനൂപ, ജില്ലാ പ്രസിഡന്റ് സഫിയ എ പ്രകാരം, സംസ്ഥാന വൈസ് പ്രസിഡന്റ് റെജിമോൾ ടി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. നഴ്സുമാർക്ക് അവരുടെ യോഗ്യതയ്ക്കും പ്രവൃത്തി പരിചയത്തിനും അനുയോജ്യമായ ശമ്പള വർദ്ധനവ് ഇല്ലാതെ സമരം അവസാനിപ്പിക്കാൻ സാധിക്കില്ലെന്ന് ഐ.എൻ.എ ഭാരവാഹികൾ പറഞ്ഞു.


Nurses in Kannur have started striking again

Next TV

Related Stories
കണ്ണൂർ ജില്ലയിൽ നാളെ മഞ്ഞ അലേർട്ട്

May 16, 2026 08:44 PM

കണ്ണൂർ ജില്ലയിൽ നാളെ മഞ്ഞ അലേർട്ട്

കണ്ണൂർ ജില്ലയിൽ നാളെ മഞ്ഞ...

Read More >>
പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

May 16, 2026 07:41 PM

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്...

Read More >>
വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും; നഗരത്തിൽ ഗതാഗതനിയന്ത്രണം

May 16, 2026 04:51 PM

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും; നഗരത്തിൽ ഗതാഗതനിയന്ത്രണം

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും; നഗരത്തിൽ...

Read More >>
തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം ജനറൽ ബോഡിയും വയോജന സംഗമവും മെയ് 23-ന്‌

May 16, 2026 03:51 PM

തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം ജനറൽ ബോഡിയും വയോജന സംഗമവും മെയ് 23-ന്‌

തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം ജനറൽ ബോഡിയും വയോജന സംഗമവും മെയ്...

Read More >>
കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക മരിച്ചു

May 16, 2026 03:35 PM

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക മരിച്ചു

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക...

Read More >>
ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്

May 16, 2026 03:02 PM

ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്

ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര...

Read More >>
Top Stories










News Roundup






GCC News