തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ്. തിരുവനന്തപരം ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും കണ്ണൂരിലെ വസതിയിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്. മുൻമന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.സി.എം.ആർ.എൽ എക്സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നടക്കുന്ന റെയ്ഡ്.
സി.എം.ആർ.എൽ എക്സാലോജിക് കേസിൽ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട്' പോകാം എന്ന ഹൈകോടതി ഉത്തരവിന് പിന്നാലെയാണ് തിരുവനന്തപുരത്തെ വീട്ടിൽ അന്വേഷണ സംഘം പരിശോധനക്കായി എത്തിയത്. പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവർ നിലവിൽ താമസിക്കുന്നത് ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ്.
Content Highlight: Pinarayi vijjayan


.jpeg)





.jpeg)





























