കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ നോര്‍ത്ത് റീജിയണിന്റെ കീഴില്‍ തലശ്ശേരിയിലുള്ള എരഞ്ഞോളി ഫിഷ് ഫാമിലും മലപ്പുറം പരപ്പനങ്ങാടിയിലുള്ള ഉള്ളണം ഹാച്ചറിയിലും ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ദിവസവേതനത്തില്‍ നിയമനം നടത്തുന്നു. ബി.കോം ബിരുദത്തോടൊപ്പം എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ്, ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 10.30ന് എരഞ്ഞോളി അഡാക്ക് നോര്‍ത്ത് സോണ്‍ റീജിയണല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0490 2354073.
Content Highlight: kannur


.png)





.png)
























