സംസ്ഥാന സ്കൂൾ അധ്യായന ആരംഭം പ്രവേശനോത്സവത്തോടെ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പ്രവേശനോത്സവം സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും നന്നായി നടപ്പാക്കും. തിരുവനന്തപുരം പട്ടം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
ആർത്തവ അവധിയുടെ വിശദാംശങ്ങൾ പിന്നീട് വ്യക്തമാക്കും. വിവിധ തലങ്ങളിൽ വന്ന ആവശ്യമാണ് പരിഗണിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കും അക്ഷരം അറിയില്ല എന്നൊരു സ്ഥിതി നിലനിൽക്കുന്നുണ്ട്. പാഠ്യ പദ്ധതി പരിഷ്കരണവും ആലോചനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
Content Highlight: N shamsudheen





































