കൊട്ടിയൂർ: കൊട്ടിയൂർ തീർത്ഥാടകർക്ക് ഐആർപിസിയുടെയും ടെമ്പിൾ കോഡിനേഷൻ കമ്മിറ്റിയുടെയും അന്നദാനവും ഹെൽപ്പ് ഡെസ്കും മെയ് 31 മുതൽ ആരംഭിക്കും.
അന്നദാനത്തിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും ഉദ്ഘാടനം ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഐആർപിസി കൺവീനർ കെ. എ രജീഷ് അധ്യക്ഷനായി. മെയ് 31 മുതൽ ജൂൺ 20 വരെയാണ് അന്നദാനവും ഹെൽപ്പ് ഡെസ്കും. കഴിഞ്ഞ 12 വർഷമായി മുടങ്ങാതെ നടന്നുവരുന്ന അന്നദാനത്തിൽ ദിവസവും 3000 തീർത്ഥാടകർക്ക് ഭക്ഷണം നൽകുന്നുണ്ട്. ഓരോ ദിവസവും ഓരോ ലോക്കലുകൾക്കാണ് ഭക്ഷണം നൽകാനുള്ള ചാർജ്. 24 മണിക്കൂറും ഹെൽപ്പ് ഡെസ്കും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആംബുലൻസിന്റെയും സേവനവും ലഭ്യമാണ്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:എം രാജൻ, ജില്ലാ പഞ്ചായത്ത് അംഗം നവ്യ സുരേഷ്, കൊട്ടിയൂർ ട്രസ്റ്റി അംഗം എൻ പ്രശാന്ത്,കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, തുടങ്ങിയവർ സംസാരിച്ചു.
കെഎൻ സുനിന്ദ്രൻ സ്വാഗതവും സി മനോജ് നന്ദിയും പറഞ്ഞു.
Content Highlight: Kottiyoor




































