പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ
Jun 2, 2026 04:51 PM | By Remya Raveendran

കണ്ണൂര്‍: പിലാത്തറയില്‍ ആക്രമിക്കപ്പെട്ട കാര്‍ സുഹൃത്തിന് കൈമാറിയതാണെന്ന് വാഹന ഉടമ അശ്വന്ത് യശ്വന്ത് റിപ്പോര്‍ട്ടറിനോട്. നാട്ടില്‍ നിന്ന് വരാന്‍ മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിന്റെ കുടുംബത്തിനാണ് വാഹനം കൊടുത്തത്. വാഹനം കൊണ്ടുപോയ ആള്‍ വീട്ടിലുണ്ടെന്നും ഉടമ പറഞ്ഞു. ഇന്ന് രാവിലെയാണ് കണ്ണൂര്‍ പിലാത്തറയില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയത്. ബോണറ്റും ഡോറും തുറന്ന നിലയിലുള്ള കാറില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ വിവരം പരിയാരം പൊലീസിൽ അറിയിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കാറിൽ യാത്ര ചെയ്തിരുന്നവർക്ക് എന്ത് സംഭവിച്ചു എന്നതില്‍ വ്യക്തത വന്നിട്ടില്ല. സ്വര്‍ണപ്പണ ഇടപാടോ കുഴല്‍പ്പണ ഇടപാടോ സംശയിക്കുകയാണ് പൊലീസ്.

Content Highlight: Pilathara

Next TV

Related Stories
ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

Jun 2, 2026 05:17 PM

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം...

Read More >>
കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍ പിടിയില്‍

Jun 2, 2026 04:03 PM

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍...

Read More >>
തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ

Jun 2, 2026 03:17 PM

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ...

Read More >>
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

Jun 2, 2026 03:07 PM

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ്...

Read More >>
വരുന്നൂ അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Jun 2, 2026 02:49 PM

വരുന്നൂ അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

വരുന്നൂ അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ...

Read More >>
പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ; ഉള്ളിൽ രക്തക്കറ, വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

Jun 2, 2026 02:27 PM

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ; ഉള്ളിൽ രക്തക്കറ, വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ; ഉള്ളിൽ രക്തക്കറ, വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ...

Read More >>
Top Stories

News Roundup

GCC News