കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്കും എസ്ഐടി അന്വേഷണം. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കും. ഇവരുടെ മൊബൈൽ സന്ദേശങ്ങളും പരിശോധിക്കും. ആക്രമണത്തിന് പ്രേരിപ്പിക്കുന്ന കോളുകൾക്കും സന്ദേശങ്ങൾക്കും പിന്നിലുള്ളവരെ പിടികൂടും. ഇതിൽ നേതാക്കൾ എന്നോ പ്രവർത്തകർ എന്നോ വ്യത്യാസം ഉണ്ടാവില്ലെന്ന് എസ്ഐടി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ സിപിഎം ആക്രമണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഊർജിതമാക്കി എസ്ഐടി. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെത്തി ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിന് വേണ്ടിയുള്ള സേർച്ച് വാറന്റ് അടക്കമുള്ള രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ സനിത് റെഡി അടക്കം 7 പേരുടെ മൊഴിയാണ് എസ്ഐടി എടുത്തത്.
വീണയുടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയുമെടുത്തു. ആക്രമണം ആസൂത്രിതമെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഇഡി ഉദ്യോഗസ്ഥർ മൊഴി നല്‍കി. നിലവിൽ 26 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ എല്ലാം നേരിട്ട് അക്രമത്തിൽ പങ്കെടുത്തവരാണ്. ദൃശ്യങ്ങളിൽ നിന്ന് മൊത്തം 46 പേരെയാണ് തിരിച്ചറിഞ്ഞത്. ബാക്കി ഉള്ളവരെയും ഉടൻ പിടികൂടും.പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിലവില്‍ താഴെ തട്ടിലെ സിപിഎം പ്രവര്‍ത്തകര്‍ മാത്രമാണ് പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളും എംപിമാരും എംഎല്‍എമാരും സ്ഥലത്ത് ഉണ്ടായിരുന്നെന്നും അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ ഇവര്‍ക്കും പങ്കുണ്ടെന്നുമുള്ള വാദമാണ് ഇഡി ഉന്നയിക്കുന്നത്.
ഇപ്പോള്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയില്‍ വരുമ്പോള്‍ കക്ഷി ചേരാനാണ് ഇഡി ആലോചന. ഇതിന് മുന്നോടിയായി അക്രമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ശേഖരിക്കുന്നതടക്കമുളള നടപടികള്‍ ഇഡി തുടങ്ങുകയും ചെയ്തു.
Content Highlight: kochi





.png)
.jpeg)




.jpeg)
.png)
.jpeg)
.jpeg)
.jpeg)
.jpeg)




















