കണ്ണൂർ : വ്യവസായിക പരിശീലന വകുപ്പിൻ്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 13 ഐ.ടി.ഐ കളിലായി 14 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്ത 280 സീറ്റുകളിലേക്കുള്ള പ്രവേശനം നേടാം. ബോർഡിന്റെ വെബ്സൈറ്റ് ആയ www.labourwelfarefund.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. അടിസ്ഥാനയോഗ്യത പത്താം ക്ലാസ്സ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 750രൂപ ബോർഡിൽ നിന്നും സ്റ്റൈപന്റ്റ് നൽകും. അഡ്മിഷൻ ലഭിക്കുന്ന ഗവ. ഐ.ടി.ഐ കളും ട്രേഡുകളും:
ധനുവച്ചപുരം-വയർമാൻ, ചാക്ക- ടർണർ, ആറ്റിങ്ങൽ - മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കൊല്ലം-മെക്കാനിക്ക് ഡീസൽ, ഏറ്റുമാനൂർ-വെൽഡർ/ഫിൽറ്റർ, ചെങ്ങന്നൂർ- മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കട്ടപ്പന - വെൽഡർ, കളമശ്ശേരി- ഫിൽറ്റർ, ചാലക്കുടി-ടെക്നിക്കൽ പവർ ഇലക്ട്രോണിക്ക് സിസ്റ്റംസ്, മലമ്പുഴ - ഇലക്ട്രീഷ്യൻ, അഴിക്കോട്-ഡ്രാഫ്റ്റ്സ് മാൻ സിവിൽ, കോഴിക്കോട് - റെഫ്രിജറേഷൻ ആൻറ് എയർ കണ്ടീഷനിങ്ങ് ടെക്നീഷ്യൻ, കണ്ണൂർ- ഇലക്ട്രോണിക്ക് മെക്കാനിക്ക്.
Content Highlight: Admission

.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)
.jpeg)
























