പാനൂരിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

പാനൂരിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ
Jun 20, 2026 05:35 AM | By sukanya

കണ്ണൂർ: പാനൂരിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് പിടിയിൽ. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ശരണിനെ കണ്ണൂരിലെ വീടിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ബസ് സ്റ്റാന്റിൽ വച്ച് പ്രതി മർദിച്ചതിന് പിന്നാലെയാണ് അധ്യാപിക ജീവനൊടുക്കിയത്.

കണ്ണൂർ പാനൂരിൽ അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. കുടുംബത്തിന്റെ പരാതിയിൽ കണ്ണൂർ മനേക്കര സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ കഴിഞ്ഞ് 14നാണ് വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അധ്യാപിക  മരിച്ചത്.

കണ്ണൂർ സർവകലാശാലയിൽ ഗസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ. ആദിത്യയും യുവാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. എന്നാൽ ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇയാൾ ആദിത്യയെ മർദിച്ചുവെന്നും അതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി. കാമുകൻ ആദിത്യയെ മർദിച്ചിരുന്നതായും ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്നും ആദിത്യയുടെ ബന്ധു വിനോദ് പറഞ്ഞു.

Content Highlight: Arrested

Next TV

Related Stories
നീറ്റ് പുനഃപരീക്ഷ നാളെ

Jun 20, 2026 06:58 AM

നീറ്റ് പുനഃപരീക്ഷ നാളെ

നീറ്റ് പുനഃപരീക്ഷ...

Read More >>
ഒരു കല്ലറയിൽ രണ്ട് മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറ, പൊലീസ് അന്വേഷണം ആരംഭിച്ചു

Jun 20, 2026 05:50 AM

ഒരു കല്ലറയിൽ രണ്ട് മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറ, പൊലീസ് അന്വേഷണം ആരംഭിച്ചു

ഒരു കല്ലറയിൽ രണ്ട് മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറ, പൊലീസ് അന്വേഷണം ആരംഭിച്ചു...

Read More >>
വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണം സംഘടിപ്പിച്ചു

Jun 19, 2026 03:45 PM

വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണം സംഘടിപ്പിച്ചു

വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണം...

Read More >>
നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

Jun 19, 2026 03:38 PM

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍...

Read More >>
സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Jun 19, 2026 03:16 PM

സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

Read More >>
ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കും

Jun 19, 2026 02:41 PM

ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കും

ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട്...

Read More >>
Top Stories

News Roundup