അടക്കാത്തോട്: ലോകകപ്പ് ആവേശത്തിൽ അടക്കാത്തോട് ഗ്രാമം.ലോകകപ്പ് ഫുട്ബോൾ മാമാങ്കം ആരംഭിക്കുന്നതിന് മുമ്പ് മുതൽ ആരംഭിച്ച ആവേശം ചോരാതെയാണ് അടക്കാത്തോട്ടിലെ ഫുട്ബോൾ പ്രേമികളുടെ ആഹ്ളാദം.ടൗണിൻ്റെ വിശാലമായ ഭാഗം ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകൾ കൊണ്ട് നിരന്നു.കൂടാതെ ബ്രസീൽ, പോർട്ടുഗൽ, അർജൻ്റിന ,ജർമ്മനി ടീമുകളുടെ കൂറ്റൻ ഫ്ലക്സ് ബോർഡുകളും ഉയർന്നിട്ടുണ്ട്. അടക്കാത്തോട് മലർവാടി ക്ലബ് പ്രവർത്തകരും. ഫുട്ബോൾ ആരാധകരും മുന്നിട്ടിറങ്ങിയാണ് മലയോര ഗ്രാമത്തെ ആവേശത്തൊട്ടിലാക്കിയത്.
Content Highlight: Worldcup






































