കൂടുതൽ ഡോക്ടർമാരെ നിയമിക്കും, വണ്ടാനം മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കെ മുരളീധരൻ

കൂടുതൽ ഡോക്ടർമാരെ നിയമിക്കും, വണ്ടാനം മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കെ മുരളീധരൻ
Jun 21, 2026 03:24 PM | By Remya Raveendran

തിരുവനന്തപുരം :  വണ്ടാനം മെഡിക്കൽ കോളേജിലെ സൗകര്യമില്ലായ്മ ഉടൻ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. അടുത്ത് തന്നെ വണ്ടാനം സന്ദർശിക്കും. നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തും. ജി.സുധാകരൻ്റെ വിമർശനങ്ങളെ ഉൾക്കൊള്ളുന്നതായും മന്ത്രി പറഞ്ഞു. നിലവിലെ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒഴിവുകൾ പരിഹരിക്കാനുള്ള നടപടി ഉണ്ടാകും.അതേസമയം എല്ലാ ആഴ്ചയിലും മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപനം തടയാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുമായി യോജിച്ച് പകർച്ചവ്യാധി തടയാൻ പദ്ധതി ആവിഷ്കരിക്കും. ചെടിച്ചട്ടികളുടെ അടി ഒരാഴ്ചയിൽ വൃത്തിയാക്കണം. ഉപയോഗിക്കാത്ത ശൗചലയം വൃത്തിയാക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ അടച്ച് സൂക്ഷിക്കുക. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള ഉപയോഗ ശൂന്യമായ വസ്തുക്കൾ മാറ്റുക. വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ മൂടി വയ്ക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.വെള്ളിയാഴ്ച വിദ്യാലയങ്ങൾ,ശനിയാഴ്ച ഓഫീസുകൾ,ഞായറാഴ്ച വീടുകൾ എന്നിങ്ങനെ ഡ്രൈ ഡേ നടപ്പാക്കുന്നു. ഫലപ്രദമായ പ്രോട്ടോകോൾ അനുസരിച്ച് മാത്രമേ ഇത് പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. ഡ്രൈ ഡേ അടുത്ത ആഴ്ചകളിലും തുടരും. ഡെങ്കിപ്പനി വ്യാപനം ഉണ്ടാകും, ഹൈപവർ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് എപിഡമിക് കലണ്ടർ തയ്യാറാക്കും. യുദ്ധകാല അടിസ്ഥാനത്തിൽ ശുപാർശകൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Vandanammedicalcollege

Next TV

Related Stories
ലോ​ഡ് ഷെ​ഡിം​ഗ്; ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

Jun 21, 2026 04:31 PM

ലോ​ഡ് ഷെ​ഡിം​ഗ്; ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

ലോ​ഡ് ഷെ​ഡിം​ഗ്; ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നെ​ന്ന് വൈ​ദ്യു​തി...

Read More >>
ലോകകപ്പ് ആവേശത്തിൽ അടക്കാത്തോട് ഗ്രാമം

Jun 21, 2026 03:13 PM

ലോകകപ്പ് ആവേശത്തിൽ അടക്കാത്തോട് ഗ്രാമം

ലോകകപ്പ് ആവേശത്തിൽ അടക്കാത്തോട് ഗ്രാമം...

Read More >>
വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുന്നു

Jun 21, 2026 02:41 PM

വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുന്നു

വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും...

Read More >>
വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന് ശേഷം

Jun 21, 2026 02:22 PM

വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന് ശേഷം

വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന്...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

Jun 21, 2026 02:10 PM

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ...

Read More >>
കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍ പിടിയില്‍

Jun 21, 2026 01:57 PM

കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍ പിടിയില്‍

കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍...

Read More >>
Top Stories