കണ്ണൂർ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറി പൂട്ടി, തെയ്യരൂപം മാത്രം ബാക്കി; ശിലാഫലകവും അപ്രത്യക്ഷം

കണ്ണൂർ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറി പൂട്ടി, തെയ്യരൂപം മാത്രം ബാക്കി; ശിലാഫലകവും അപ്രത്യക്ഷം
Jul 4, 2026 02:16 PM | By Remya Raveendran

കണ്ണൂർ: ചാൻസലർ കൂടിയായ ഗവർണർ ഡോ. വിശ്വനാഥ് രാജേന്ദ്ര ആർലേക്കർ ജൂൺ ഒന്നിന് വിളക്കുകൊളുത്തി തുറന്ന കണ്ണൂർ സർവകലാശാലയിലെ ആർട്ട് ഗ്യാലറി, ഒരു മാസം തികയും മുൻപേ പൂട്ടിക്കിടക്കുന്നു. ഉദ്ഘാടന ദിവസം നിറഞ്ഞുനിന്ന പ്രദർശന വസ്തുക്കളിൽ ഭൂരിഭാഗവും കാണാനില്ലെന്നാണ് ജീവനക്കാർ ഉന്നയിക്കുന്ന ഗുരുതര ആരോപണം. നിലവിൽ ഗ്യാലറിയിൽ അവശേഷിക്കുന്നത് ഒരു തെയ്യത്തിന്റെ രൂപം മാത്രം. ഗവർണർ നേരിട്ട് സ്ഥാപിച്ച സ്മാരക ശിലാഫലകം പോലും ഇളക്കിമാറ്റിയ നിലയിലാണ്. താവക്കര ക്യാമ്പസിലെ ഗുണ്ടർട്ട് ലൈബ്രറിയിൽ ഫോക്ലോർ അക്കാഡമിയുമായി സഹകരിച്ചാണ് സർവകലാശാല ഈ ആർട്ട് ഗ്യാലറി ഒരുക്കിയിരുന്നത്. ഉദ്ഘാടനത്തിന്റെ പ്രൗഢിക്കപ്പുറം, ഇത്രയും വേഗത്തിൽ വസ്തുക്കൾ അപ്രത്യക്ഷമായതെങ്ങനെയെന്ന ചോദ്യമാണ് ഇപ്പോൾ ക്യാമ്പസിൽ ഉയരുന്നത്.അതേ ക്യാമ്പസിലെ കൈത്തറി മ്യൂസിയത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും പ്രദർശന വസ്തുക്കൾ കാണാനില്ലെന്ന പരാതി ജീവനക്കാർ ഉന്നയിക്കുന്നുണ്ട്. ഉദ്ഘാടനത്തിനു വേണ്ടി മാത്രമായിരുന്നോ ഈ രണ്ട് സ്ഥാപനങ്ങളും സജ്ജീകരിച്ചതെന്ന ഗുരുതരമായ സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

നവീകരണ'മെന്ന് വിശദീകരണം സംഭവത്തിൽ സർവകലാശാല അധികൃതരുടെ വിശദീകരണം

ഗ്യാലറിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നാണ്. എന്നാൽ ജൂൺ ആദ്യവാരം ഉദ്ഘാടനം ചെയ്ത ഒരു സ്ഥാപനത്തിൽ ഒരു മാസത്തിനകം എന്ത് നവീകരണമാണ് വേണ്ടിവരുന്നതെന്ന ചോദ്യം ഈ വിശദീകരണത്തെ കൂടുതൽ സംശയാസ്പദമാക്കുന്നു. ഗ്യാലറി യാഥാർത്ഥ്യത്തിൽ പൂർണമായി സജ്ജമായിരുന്നോ എന്ന അടിസ്ഥാന ചോദ്യം തന്നെയാണ് ഇപ്പോൾ പ്രസക്തമാകുന്നത്.സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് നേരിട്ട് പരാതി നൽകാൻ സർവകലാശാലയിലെ ജീവനക്കാരുടെ സംഘടന ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം. താൻ ഉദ്ഘാടനം ചെയ്ത സ്ഥാപനത്തിൽ നടന്ന ക്രമക്കേടിൽ ഗവർണർ എന്ത് നിലപാടെടുക്കുമെന്നത് ശ്രദ്ധേയമാകും.

Content Highlight: Kannurunivercity

Next TV

Related Stories
എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന് കെസിബിസി

Jul 4, 2026 04:04 PM

എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന് കെസിബിസി

എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന്...

Read More >>
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

Jul 4, 2026 03:46 PM

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും...

Read More >>
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

Jul 4, 2026 02:59 PM

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് ജിതിൻ ഭാസ്കർ ജയിൽ...

Read More >>
അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

Jul 4, 2026 02:43 PM

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ...

Read More >>
‘മമ്മൂക്കയും ലാലേട്ടനും പാറപോലെ ഉറച്ച പിന്തുണ നൽകി’; ‘അമ്മ’ പദവിയില്‍ തിരിച്ചെത്താന്‍ സജീവ നീക്കവുമായി ശ്വേത മേനോനും സംഘവും

Jul 4, 2026 02:30 PM

‘മമ്മൂക്കയും ലാലേട്ടനും പാറപോലെ ഉറച്ച പിന്തുണ നൽകി’; ‘അമ്മ’ പദവിയില്‍ തിരിച്ചെത്താന്‍ സജീവ നീക്കവുമായി ശ്വേത മേനോനും സംഘവും

‘മമ്മൂക്കയും ലാലേട്ടനും പാറപോലെ ഉറച്ച പിന്തുണ നൽകി’; ‘അമ്മ’ പദവിയില്‍ തിരിച്ചെത്താന്‍ സജീവ നീക്കവുമായി ശ്വേത മേനോനും...

Read More >>
പത്തനംതിട്ടയിൽ 13 കാരിയെ സഹാപാഠികൾ പീഡിപ്പിച്ചു; സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനം, ഒരു പെൺകുട്ടിയടക്കം 10 പ്രതികൾ; 6 പേർ കസ്റ്റഡിയിൽ

Jul 4, 2026 02:06 PM

പത്തനംതിട്ടയിൽ 13 കാരിയെ സഹാപാഠികൾ പീഡിപ്പിച്ചു; സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനം, ഒരു പെൺകുട്ടിയടക്കം 10 പ്രതികൾ; 6 പേർ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ 13 കാരിയെ സഹാപാഠികൾ പീഡിപ്പിച്ചു; സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനം, ഒരു പെൺകുട്ടിയടക്കം 10 പ്രതികൾ; 6 പേർ...

Read More >>
Top Stories

News Roundup

GCC News

Entertainment News