https://securepubads.g.doubleclick.net/tag/js/gpt.js

സെൻസസ് 2027: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകനം നടത്തി

സെൻസസ് 2027: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകനം നടത്തി
Jul 7, 2026 05:07 AM | By sukanya

കണ്ണൂർ : സെൻസസ് 2007 ന്റെ വിവരശേഖരണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ പി വിഷ്ണുരാജിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

വാർഡുകളുടെ അതിർത്തി സംബന്ധിച്ച ആശയക്കുഴപ്പമുണ്ടെങ്കിൽ അത് ചർച്ച ചെയ്യാനും പരിഹരിക്കാനുമായി ജൂലൈ 7, 8 തീയ്യതികളിൽ സമയം കണ്ടെത്താൻ തീരുമാനിച്ചു. ജൂലൈ 30 നുള്ളിൽ സെൻസസ് വിവരശേഖരണം പൂർത്തിയാക്കാൻ ചില മേഖലകളിൽ കൂടുതൽ എന്യൂമറേറ്റർമാർ വേണമെങ്കിൽ അക്കാര്യം ചർച്ച ചെയ്യാൻ സൂപ്പർവൈസർമാരുടെ യോഗം വിളിക്കും.

പുതുതായി ജില്ലയിലേക്ക് സ്ഥലം മാറി വന്ന തഹസിൽദാർമാർക്ക് സെൻസസ് സംബന്ധിച്ച് ഓൺലൈൻ പരിശീലനം നൽകും. ആറളം മേഖലയിൽ സെൻസസ് പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയുടെയും എസ്.സി, എസ്.ടി പ്രൊമോട്ടർമാരുടെയും സഹായം ലഭ്യമാക്കും.

യോഗത്തിൽ എഡിഎം പി.എം പുരുഷോത്തമൻ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ.കെ സുബൈർ, തിരുവനന്തപുരം സെൻസസ് ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വിജുല കെ, ഡിഡിഇ ഷൈനി ഡി, ചാർജ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



Content Highlight: Kannur

Next TV

Related Stories
ക്ഷേത്രം ട്രസ്റ്റി നിയമനം

Jul 7, 2026 05:22 AM

ക്ഷേത്രം ട്രസ്റ്റി നിയമനം

ക്ഷേത്രം ട്രസ്റ്റി...

Read More >>
ഇൻ്റീരിയർ ഡിസൈനിങ് കോഴ്‌സ്

Jul 7, 2026 05:20 AM

ഇൻ്റീരിയർ ഡിസൈനിങ് കോഴ്‌സ്

ഇൻ്റീരിയർ ഡിസൈനിങ്...

Read More >>
സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി നീട്ടി

Jul 7, 2026 05:19 AM

സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി നീട്ടി

സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി...

Read More >>
ഡ്രൈവർ നിയമനം

Jul 7, 2026 05:18 AM

ഡ്രൈവർ നിയമനം

ഡ്രൈവർ...

Read More >>
കെൽട്രോണിൽ കോഴ്സു‌കൾ

Jul 7, 2026 05:15 AM

കെൽട്രോണിൽ കോഴ്സു‌കൾ

കെൽട്രോണിൽ...

Read More >>
ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

Jul 7, 2026 05:13 AM

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

ജനറൽ ഫിറ്റ്നസ് ട്രെയിനർ...

Read More >>
News Roundup