തലശ്ശേരി ::തലശ്ശേരി താലൂക്കിലെ തൃപ്പങ്ങോട്ടൂർ വില്ലേജിൽപ്പെട്ട പൊയിലൂർ ശ്രീമുത്തപ്പൻ മഠപ്പുര ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരുടെ അഞ്ച് ഒഴിവിലേക്ക് മൂന്ന് പേരെ പൊതു അപേക്ഷകരിൽ നിന്നും രണ്ട് പേരെ ചൈതന്യ ട്രസ്റ്റിൽ നിന്നും ഉൾപ്പെടുത്തി കൊണ്ട് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 22 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോം ഓഫീസിൽ നിന്നും, മലബാർ ദേവസ്വം ബോർഡിൻ്റെ വെബ്സൈറ്റിൽ നിന്നും (www.malabardevaswom.kerala.gov.in) ലഭിക്കും.
Content Highlight: Appointment




.jpeg)



.jpeg)





















