ആറളം : ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 താളിപ്പാറയിലെ മരണം നടന്ന വീട്ടിൽ സഹായം അഭ്യർത്തിച്ചതിനെ തുടർന്നാണ് വനം വകുപ്പ് റാപ്പിഡ് റസ്പോൺസ് ടീം ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ ഷൈനി കുമാറിൻ്റെ നേതൃത്യത്തിൽ സ്ഥലത്തെത്തി അസ്ക ലൈറ്റ് ഉപയോഗിച്ച് വെളിച്ചമെത്തിച്ചത്.സംസ്കാര ചടങ്ങുകൾ വൈകിയതിനാലാണ് ഫാ മിൻ്റെ സുരക്ഷാ ചുമതലയുള്ള വനം വകുപ്പ് മരണവീടിന് സമീപത്തായി വെളിച്ച ഗോപുരം സ്ഥാപിച്ചത്.
വളരെ ഉയരത്തിലും, ചുറ്റളവിലും വെളിച്ചമെത്തിക്കാൻ കഴിയുന്ന അസ്ക ലൈറ്റ് ഫയർ സർവീസ്, ദുരന്തനിവാരണ നടപടികൾ എന്നിവക്കായാണ് സാധാരണ ഉപയോഗിക്കുന്നത്. കാട്ടാന ശല്യം രൂക്ഷമായ ആറളം ഫാമിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് വേണ്ടിയാണ് ആർ ആർടിക്ക് അസ്ക ലൈറ്റ് ലഭ്യമാക്കിയത്. ഇതാണ് പുനരധിവാസ മേഖലയിലെ മരണ വീട്ടിൽ അത്യാവശ്യ ഘട്ടത്തിൽ വെളിച്ചമായത്.
Content Highlight: Aralam


.jpeg)
.jpeg)


.jpeg)

.jpeg)























