കോളയാട്: കോളയാട് യൂണിറ്റ് വാർഷിക ജനറൽബോഡിയോട് അനുബന്ധി ച്ച് വ്യാപാരികളുടെ കുടുംബസംഗമം നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡ ണ്ട് കെ ജെ മനോജിന്റെ അധ്യക്ഷതയിൽ കോളയാട് പഞ്ചായത്ത്പ്രസിഡന്റ് റെജി എം ഉദ്ഘാടനം ചെയ്തു.
കോളയാട് ദൈവദാൻ സെൻ്ററിന് ഏകോപന സമിതിയുടെ സഹായം കൈമാറി. എസ്എസ്എൽ സി പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി നിർവഹിച്ചു.
Kolayad