കണിച്ചാർ: കണിച്ചാർ പഞ്ചായത്തിൽ ഒരുക്കിയ റെസിലിയൻസ് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
കണിച്ചാർ പഞ്ചായത്തിലെ ദുരന്തലഘുകര പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ലിവിങ് ലാബ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി ദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സംരംഭമാണ്. ഈ പദ്ധതിയുടെ ഭാഗമായി, ദുരന്ത സാധ്യതകൾ തിരിച്ചറിയാനും അത് കൈകാര്യം ചെയ്യാനുള്ള പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു.

ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യതകളെക്കുറിച്ചും, അവയെ എങ്ങനെ നേരിടാമെന്നും ഉള്ള അറിവ് ആളുകളിൽ എത്തിക്കുക, ദുരന്തങ്ങളെ നേരിടാൻ ആളുകളെയും സമൂഹങ്ങളെയും സജ്ജരാക്കുക,വിവിധങ്ങളായ പരീക്ഷണങ്ങളിലൂടെയും, നിരീക്ഷണങ്ങളിലൂടേയും ദുരന്തനിവാരണത്തിനുള്ള പുതിയ വഴികൾ കണ്ടെത്തുക, കുട്ടികൾക്ക് ദുരന്തങ്ങളെക്കുറിച്ചുള്ള അറിവ് പകർന്ന് നൽകി അവരെ സുരക്ഷിതരാക്കുക എന്നിവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
Kanichar