ഇരിട്ടി: വാഹനം കയറി തകർന്ന ഇരിട്ടി പാലം സിഗ്നൽ ഡിവൈഡറിൽ സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ അപകടം പതിവാകുകയും അജ്ഞാത വാഹനം കയറി തകർന്ന ഡിവൈഡറിന്റെ കോൺക്രീറ്റ് പാളികൾ അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. എന്നാൽ ഡിവൈഡർ തകർന്നതോടെ കനത്ത മഴയിൽ കൂട്ടുപുഴ- ഇരിട്ടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഡിവൈഡർ ശ്രദ്ധയിൽ പെടാതെ പോകുന്നു.
ഡിവൈഡർ തകർന്ന ഭാഗത്ത് ഒരുമാസമായിട്ടും ബോർഡോ, റിബണോ കെട്ടി നൽകാത്തത് കൊണ്ടാണ് അപകടങ്ങൾക്ക് കാരണമാകുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ഡിവൈഡറിൽ കയറിയ വാഹനങ്ങളുടെ അവശിഷ്ടങ്ങളും റോഡിൽ തന്നെ കിടക്കുന്നു. തിരക്കേറിയ തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിലാണ് ഇത്തരത്തിലുള്ള അപകടകെണി അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത്. അടിയന്തരമായി ഇവിടെ മുന്നറിയിപ്പുകൾ ബോർഡുകൾ സ്ഥാപിച്ചില്ലെങ്കിൽ ഇനിയും വലിയ അപകടങ്ങൾ ഉണ്ടാകുമെന്നാണ് യാത്രക്കാർ പറയുന്നത്.
Iritty