ഇരിട്ടി : ജൂലൈയ് - 3 ദുക്റാന തിരുനാൾ സുറിയാനി സഭാവിശ്വാസികളുടെഏറ്റവും പ്രധാന തിരുനാളായ ദിനം പൊതു അവധി പ്രഖ്യാപിക്കാത്തതിൽ കുന്നോത്ത് ഫൊറോന കമ്മിററി പ്രധിക്ഷേധിച്ചു. ഭാരതത്തിലെ പ്രഥമ അപ്പസ്തോലനും രക്തസാക്ഷിയുമായ മാർ തോമാഗ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈയ്- 3 കേരള സഭ , സഭാദിനമായി ആചരിച്ചു വരികയാണ്. കേരളത്തിൻ്റെ സാമൂഹികവും സംസ്കാരികവും വിദ്യാഭ്യാസപരമായ അത്ഭുതാവഹമായ വളർച്ചക്ക് ഉന്നമനത്തിനും പങ്കുവഹിച്ച സുറിയാനി കത്തോലിക്കരുടെ വിശ്വാസപരമായ പ്രധാന ദിവസം പൊതു അവധി പ്രഖ്യാപിക്കാത്തത് സഭയോടും സമുദായത്തോടുമുള്ള ഭരണ സംവിധാനത്തിൻ്റെ അവഗണനയും വെല്ലുവിളിയുമാണെന്നും യോഗം കുറ്റപ്പെടുത്തി .
ചരൾ ഇടവക വികാരി ഫാ. സുനിൽ അച്ചാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. എ കെ സി സി കുന്നോത്ത് ഫൊറോന പ്രസിഡൻ്റ് മാത്യു വള്ളാംങ്കോട്ട് അദ്ധ്യക്ഷത വഹിച്ചു .ഫൊറോന ഡയറക്ടർ ഫാ. ജോസഫ് തേനന്മാക്കൽ ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി മെമ്പർ ബെന്നി പുതിയാമ്പുറം, അഡ്വ. ഷീജ കാറുകുളം , അൽഫോൻസ് കളപ്പുര , ഷിബു കുന്നപ്പള്ളി, ഷാജു എടശ്ശേരി, വിപിൻ കാരയ്ക്കാട്ട്, ജോൺസൺ അണിയറ , തോമസ് വട്ടമറ്റം, തോമസ് നെച്ചിയാട്ട് ജോസഫ് തടത്തിൽ , ലിസി വയലാമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു .
Akcckunnothferona