കേളകം : കേന്ദ്ര വനം-വന്യ ജീവി നിയമം ഭേദഗതി ചെയ്ത് വന്യ ജീവി അക്രമത്തിൽ നിന്ന് മനുഷ്യരേയും കൃഷിയേയും സംരക്ഷിക്കണമെന്ന് കേരള കർഷകസംഘം കേളകം വില്ലേജ് സമ്മേളനം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്ന സമ്മേളനം കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം പി.എം സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി. കെ. മോഹനൻ അധ്യക്ഷനായിരുന്നു. സംഘാടക സമിതി ചെയർമാൻ കെ.പി.ഷാജി സ്വാഗതമാശംസിച്ചു.
കർഷക സംഘം ഏരിയ സെക്രട്ടറി കെ.പി.സുരേഷ് കുമാർ, വില്ലേജ് സെക്രട്ടറി കെ.ജി.വിജയപ്രസാദ്, തങ്കമ്മ സ്കറിയ മൈഥിലി രമണൻ, പി.ജി. സന്താേഷ് എന്നിവർ പ്രസംഗിച്ചു. ജൂലൈ 9 ൻ്റെ ദേശീയ പണിമുടക്കും കർഷക ബന്ദും വിജയിപ്പിക്കാൻ സമ്മേളനം അഭ്യർത്ഥിച്ചു.പുതിയ ഭാരവാഹികൾ പി.കെ.മോഹനൻ മാസ്റ്റർ (പ്രസിഡണ്ട്), കെ.ജി.വിജയപ്രസാദ് (സെക്രട്ടറി) കേശവൻ എ (ട്രഷറർ) ലീലാമ്മ ബേബി (വൈസ് പ്രസിഡണ്ട്.) പി.എം.രമണൻ (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Keralakarshakasangam