കൂട്ടുപുഴ: ഇരിട്ടി സബ് ഇൻസ്‌പെക്ടർ ഷറഫുദ്ധീൻ്റെ നേതൃത്വത്തിൽ കൂട്ടുപുഴയിൽ നടന്ന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വളപട്ടണം സ്വദേശികളായ ഹഷിർ, ഷമീർ എന്നിവരാണ് പിടിയിലായത്. കണ്ണൂർ റൂറൽ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഇരിട്ടി പോലീസും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. ബാംഗളൂരിൽ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
Mdmaatkoottupuzha