യങ് മൈൻസ് ഇന്റർനാഷണൽ എടൂർ ക്ലബ്ബിന്റെ സ്നേഹ വീട് കൈമാറി

യങ് മൈൻസ് ഇന്റർനാഷണൽ എടൂർ ക്ലബ്ബിന്റെ സ്നേഹ വീട് കൈമാറി
Jul 7, 2025 05:59 AM | By sukanya

ഇരിട്ടി : യങ് മൈൻസ് ഇന്റർനാഷണൽ എടൂർ ക്ലബ്ബിന്റെ നേതൃത്വത്തിൽ എടൂരിലെ വിധവയായ അമ്മയും ഭിന്നശേഷിക്കാരിയായ മകളും അടങ്ങുന്ന കുടുംബത്തിനുവേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി . "വീടില്ലാത്തവർക്ക് വീട്" പദ്ധതിപ്രകാരം യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബ്ബിന്റെ വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വീട് നിർമ്മിച്ചത്. യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബ്ബിന്റെ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ.സി. സാമുവലും എടൂർ ഫൊറോന പള്ളി വികാരി ഫാ. തോമസ് വടക്കേമുറിയും ചേർന്ന് താക്കോൽദാനം നിർവഹിച്ചു .

തുടർന്ന് നടന്ന കുടുംബ സംഗമവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും പ്രൊജക്റ്റ് ഉദ്ഘാടനവും ഡോ. കെ സി സാമുവൽ നിർവഹിച്ചു . വള്ളിത്തോട് സ്കൈ പാരഡൈസ് നടന്ന സംഗമം വൈ എം ഐ എടൂർ ക്ലബ്ബിന്റെ പ്രസിഡന്റ് ജോജോ തോമസ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഇന്ത്യ ഏരിയ പ്രസിഡന്റ് ആന്റോ കെ ആന്റണി മുഖ്യാതിഥിയായിരുന്നു. വൈ എം ഐ ഗ്രാൻഡ് കൗൺസിൽ ചെയർമാൻ കെ.എം. സ്‌കറിയാച്ചൻ, ഇന്ത്യ ഏരിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ, റീജിയണൽ ചെയർമാൻ കെ. രഞ്ജിത് കുമാർ ,, ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. എം.ജെ. മാത്യു, ഡിസ്ട്രിക്ട് ഗവർണർ അഡ്വ. എ. നാസർ , റീജിയണൽ സെക്രട്ടറി രാജേഷ് ഗോപാൽ, വൈ എം ഐ എടൂർ ക്ലബ് സെക്രട്ടറി ഡോ. പി.വി. ഷിബു എന്നിവർ പ്രസംഗിച്ചു . വീട് നിർമ്മാണം മികച്ച രീതിയിൽ പൂർത്തിയാക്കിയ നിർമാണ കമ്പിനി ഉടമ നിഷാദ് സെബാസ്റ്റ്യനെ ആദരിച്ചു.

Iritty

Next TV

Related Stories
ബിഎസ്ഡബ്ല്യു തത്സമയ പ്രവേശനം

Jul 7, 2025 08:36 AM

ബിഎസ്ഡബ്ല്യു തത്സമയ പ്രവേശനം

ബിഎസ്ഡബ്ല്യു തത്സമയ...

Read More >>
ന്യൂനമർദ്ദം:സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴ തുടരും

Jul 7, 2025 08:31 AM

ന്യൂനമർദ്ദം:സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴ തുടരും

ന്യൂനമർദ്ദം:സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴ തുടരും...

Read More >>
ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ച ധനസഹായം; ഒരു ലക്ഷം രൂപ കൈമാറി

Jul 7, 2025 06:06 AM

ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ച ധനസഹായം; ഒരു ലക്ഷം രൂപ കൈമാറി

ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ച ധനസഹായം; ഒരു ലക്ഷം രൂപ...

Read More >>
കൂട്ടുപുഴയിൽ വീണ്ടും പോലീസിന്റെ എം ഡി എം എ വേട്ട

Jul 6, 2025 07:50 PM

കൂട്ടുപുഴയിൽ വീണ്ടും പോലീസിന്റെ എം ഡി എം എ വേട്ട

കൂട്ടുപുഴയിൽ വീണ്ടും പോലീസിന്റെ എം ഡി എം എ...

Read More >>
റേഞ്ച് ഇല്ലാതെ വട്ടപ്പറമ്പ്; പ്രതിഷേധ യോഗം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

Jul 6, 2025 07:10 PM

റേഞ്ച് ഇല്ലാതെ വട്ടപ്പറമ്പ്; പ്രതിഷേധ യോഗം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

റേഞ്ച് ഇല്ലാതെ വട്ടപ്പറമ്പ്; പ്രതിഷേധ യോഗം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം...

Read More >>
അടക്കത്തോട് സെന്റ് ജോസഫ് ചർച്ചിൽ കർഷകരുടെ ഒപ്പ് ശേഖരണം നടന്നു

Jul 6, 2025 05:34 PM

അടക്കത്തോട് സെന്റ് ജോസഫ് ചർച്ചിൽ കർഷകരുടെ ഒപ്പ് ശേഖരണം നടന്നു

അടക്കത്തോട് സെന്റ് ജോസഫ് ചർച്ചിൽ കർഷകരുടെ ഒപ്പ് ശേഖരണം...

Read More >>
Top Stories










//Truevisionall